യുക്തിവാദികൾക്കെതിരെ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി

0
141

യുക്തിവാദികൾക്കെതിരെ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. തനിക്ക് പറയാനുള്ളത് തുറന്ന് പറയും ആരേയും പേടിയില്ല. മുസ്‌ലിമിനെയും ഇസ്‌ലാമിനേയും രണ്ടായി കാണണമെന്നും സംഘപരിവാര്‍ വേദിയിലിരുന്നല്ല ഇസ്‌ലാം വിമര്‍ശനം നടത്തേണ്ടതെന്നും ജസ്‌ല പറയുന്നു. ഇസ്‌ലാം മത വിമര്‍ശനം നടത്താനായി കുറേ യുക്തിവാദികള്‍ വരുന്നുന്നുണ്ട്.

അവര്‍ ഇസ്‌ലാം മതത്തെ മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്നും ജസ്‌ല പറഞ്ഞു. മുസ്‌ലിങ്ങളെ പൊലീസിലും പട്ടാളത്തിലും എടുക്കരുതെന്ന് സംഘപരിവാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ്. ഈ രാജ്യത്തിനായി മരിച്ചുവീണ എത്ര മുസ്‌ലിങ്ങളുണ്ടിവിടെ. പല ആളുകളും സംഘപരിവാരത്തിന്റെ ചാനലില്‍ പോയി ഇസ്‌ലാം മത വിമര്‍ശനം ഉന്നയിക്കുന്നത് കാണുന്നുണ്ട്.

ഇതൊന്നും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ജസ്‌ല പറഞ്ഞു. ഏത് മതവിമര്‍ശനം നടത്തുന്നതിനും ഞാന്‍ എതിരല്ല. മതങ്ങള്‍ വിമര്‍ശിക്കപ്പെടണം. പെണ്‍കുട്ടിയെ സ്റ്റേജിജില്‍ കയറിയ വിഷയത്തില്‍ മതത്തിനെ ആരും കുറ്റം പറയുന്നില്ല. ആ ഉസ്താദിനെയാണ് വിമര്‍ശിക്കുന്നത്.

ശരിക്ക് അങ്ങനെയല്ല വേണ്ടത്. മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ്. അത് ഇസ്‌ലാം മതത്തില്‍ മാത്രമല്ല എല്ലാ മതങ്ങളുടെ കാര്യത്തിലും അങ്ങനെത്തന്നെയാണ്. മതങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭയമാണ്,’ ജസ്‌ല കൂട്ടിച്ചേര്‍ത്തു.