മോഹൻലാലിനെക്കുറിച്ചുള്ള ഇന്ദ്രജിത്തിന്റെ ട്വീറ്റ് വൈറൽ

0
175

പ്രമുഖരുടെ ട്വീറ്റുകൾ എന്നും സോഷ്യൽ മീഡിയയിൽ തരം​ഗം സൃഷ്ടിക്കാറുണ്ട്. ഇങ്ങനെ ബൈറലാവുകയാണ് നടൻ ഇന്ദ്രജിത്തിന്റെ ഒരു പഴയ ട്വീറ്റ്. ഇതിന്റെ പിന്നിൽ ഒരു ചെറിയ ഹിസ്റ്റി കൂടി ഉണ്ട്. മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഇരുവർ. ഇതിന്റെ 25ാം വാര്‍ഷികമായിരുന്നു ജനുവരി 14ന്.

എം.ജി.ആറിന്റെ ജീവിതകഥ പറഞ്ഞ സിനിമ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇതേപറ്റി ശ്രീധരൻപിള്ളയും ഇന്ദ്ര്ജിത്തും ​ഗൗതം മേനോനും ചെയ്ത ട്വീറ്റുകളാണ് വൈറലാകുന്നത്. പ്രമുഖ ട്രാക്കറും എഴുത്തുകാരനുമായി ശ്രീധര്‍ പിള്ളയുടെ ട്വീറ്റിനുള്ള മറുപടിയാണ് ഇന്ദ്രജിത്ത് നല്‍കിയിരിക്കുന്നത്.

‘എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ തന്നെ മികച്ച നടനായ മോഹന്‍ലാല്‍ അവതരിപ്പിച്ച മണിരത്‌നത്തിന്റെ ക്ലാസിക്, ‘ഇരുവറിലെ’,എം.ജി.ആറാണ് ഏറ്റവും മികച്ചത്,’ എന്നായിരുന്നു ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചത്.

ഇതിന് മറുപടിയായി ‘അതിനെ പറ്റി രണ്ടാമതൊരു ചിന്ത വേണ്ടെന്ന് നിസംശയം പറയാം,’ എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. ഇന്ദ്രജിത്തിന്റെ കമന്റിന് പിന്നാലെ ഗൗതം വാസുദേവ് മേനോനും കമന്റ് ചെയ്തിരുന്നു.

‘നിങ്ങള്‍ അടിപൊളിയാണ് ഇന്ദ്രജിത്ത്. നിങ്ങളുടെ റിപ്ലേ നിങ്ങളുടെ ക്ലാസ് കാണിക്കുന്നു. ഏറ്റവും മികച്ചതായി രണ്ടാമത് എത്തുന്നതും നല്ലത് തന്നെയാണ്. എല്ലാത്തിലുമുപരി നമ്മുടെ ഗുരുക്കന്മാരായ മണി സാറിനും ലാല്‍ സാറിനും പിന്നിലാണല്ലോ നാം,’ എന്നാണ് ഗൗതം വാസുദേവ് മേനോന്‍ കുറിച്ചത്.