രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നു . സന്തോഷം ഉള്ള കാര്യമാണ്. കേരള വികസന മാതൃകയ്ക്ക് ലഭിച്ച അംഗീകാരമാണ് നീതി ആയോഗിന്റെ കണക്കുകളെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചിരുന്നു .അതേസമയം ഇന്ന് മറ്റൊരു വാർത്ത മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അട്ടപ്പാടിയിൽ ശിശു മരണ നിരക്ക് വർധിക്കുന്നു എന്നുള്ളത്. അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. എന്ന ടെെറ്റിലോടെ യാണ് മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടത്
പത്ത് മാസം പ്രായമായ ആദിവാസിക്കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. . അഗളി കതിരംപതി ഊരില്‍ അയ്യപ്പന്റേയും രമ്യയുടേയും മകള്‍ അസന്യയാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്ന അസന്യയെ, വൈകീട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വീട്ടിയൂർ ഊരിലെ ഗീതു -സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുട്ടി രാവിലെ മരിച്ചിരുന്നു. നാല് ദിവസത്തിനിടെ വ്യത്യസ്ത പ്രായക്കാരായ നാല് കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ഈ വർഷം മാത്രം മരിച്ച നവജാത ശിസുക്കളുടെ എണ്ണം ഒൻപതാണ്. ഇതിനു പുറമേ യാണ് അരിവാൾ രോഗ ബാധിതയായ തുളസീ ബാലകൃഷ്ണനും മരിച്ചത്. അഗളി പൂതുർ പഞ്ചായത്തിലാണ് മരണം.
കേരളത്തിൽ പോഷകാഹാരം കുറയുന്നതിനാലുള്ള വളർച്ചാമുരടിപ്പും കൂടുന്നുവെന്നാണ് കണ്ടെത്തൽ.15-19 പ്രായത്തിലുള്ള പെൺകുട്ടികളിലൊഴികെ മറ്റെല്ലാ വിഭാഗത്തിലും 2015-’16-ലെ സർവേയിൽ കണ്ടെത്തിയതിനെക്കാൾ കൂടുതൽപേർക്ക് വിളർച്ചയുണ്ട്.
ആറുമാസംമുതൽ 59 മാസംവരെ പ്രായമുള്ള കുട്ടികളിൽ വിളർച്ചയുള്ളവർ 35.7 ശതമാനത്തിൽനിന്ന് 39.4 ശതമാനമായി കൂടി. 15-49 പ്രായമുള്ള ഗർഭിണികളല്ലാത്തവരിൽ 34.7-ൽനിന്ന് 36.5 ശതമാനമായും ഇതേ പ്രായത്തിലെ ഗർഭിണികളിൽ 22.6-ൽനിന്ന് 31.4 ശതമാനത്തിലേക്കും വിളർച്ചയുള്ളവരുടെ എണ്ണംകൂടി. 15-49 പ്രായമുള്ള സ്ത്രീകളിൽ ഇത് 34.3-ൽനിന്ന് 36.3 ശതമാനമായി. പുരുഷൻമാരിൽ 11.8-ൽനിന്ന് 17.8 ശതമാനവും. 15-19 പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളിൽ മാത്രമാണ് വിളർച്ചയുള്ളവരുടെ എണ്ണം 37.8-ൽ നിന്ന് 32.5-ലേക്ക് കുറഞ്ഞത്.
അമിതഭാരമുള്ള കുട്ടികൾ 3.4-ൽനിന്ന് നാലുശതമാനവുമായി. കേരളംപോലൊരു സംസ്ഥാനത്ത് പോഷകാഹാരക്കുറവുണ്ടാകുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് പൊതുജനാരോഗ്യവിദഗ്ധനും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമിരറ്റസ് പ്രൊഫസറുമായ ഡോ. വി. രാമൻകുട്ടി പറഞ്ഞു.ദേശീയ കുടുംബാരോഗ്യസർവേയുടെ ആദ്യഘട്ടമായി 2019 ജൂലായ് 20മുതൽ ഡിസംബർ രണ്ടുവരെയാണ് കേരളത്തിൽ സർവേ നടന്നത്.