ഇന്തോനേഷ്യയിൽ 13 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇസ്‌ലാമിക് സ്‌കൂൾ അധ്യാപകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഹെരി വിരാവൻ എന്ന 36കാരനെയാണ് ചൊവ്വാഴ്ച ഇന്തോനേഷ്യൻ കോടതി ശിക്ഷിച്ചത്.പടിഞ്ഞാറൻ ജാവയിലെ ബാൻഡങ്നഗരത്തിലുള്ള കോടതിയാണ് ശിക്ഷ വിധിച്ചത്. .
2016നും 2021നുമിടയിലുള്ള വർഷങ്ങളിൽ 12നും 16നുമിടയിൽ പ്രായമുള്ള 13 സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു, എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. ഇതിൽ പലരും പീഡനത്തെത്തുടർന്ന് ഗർഭിണികളായതായും കേസിൽ പറയുന്നു. വിധിക്കെതിരെ അപ്പീൽ പോകണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ഹെരിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അയാളുടെ അഭിഭാഷകൻ ഇറ മാംബോ പ്രതികരിച്ചു