തങ്ങളുടെ കഴിവുകളിലൂടെ ഗിന്നസ് റെക്കോഡുകളിലിടം നേടുന്നവരെക്കുറിച്ച് ധാരാളം വാർത്തകൾ വരാറുണ്ട്.എന്നാൽ ഇതാ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് തലമുടി കൊണ്ട് ഡബിൾ ഡെക്കർ ബസ് നീക്കി റെക്കോഡിട്ട ആശാ റാണി എന്ന വനിതയാണ് .തന്റെ മുടി ഉപയോഗിച്ച് ആശാറാണി ഡബിൾ ഡക്കർ ബസ് വലിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഹിറ്റായി മാറുന്നത് .ഗിന്നസ് വേൾഡ് റെക്കോഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യക്കാരിയായ ആശാറാണി 12,000 കിലോ ഭാരമുള്ള ഡബിൾ ഡെക്കർ ബസാണ് തന്റെ തലമുടി കൊണ്ട് വലിക്കുന്നത്. ‘12,216 കിലോയുള്ള ഏറ്റവും ഭാരമുള്ള വാഹനം തലമുടി കൊണ്ട് വലിക്കുന്ന ആശാറാണി’ എന്ന ക്യാപ്ഷനോടെയാണ് പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഇരുവശത്തേക്കും മെടഞ്ഞിട്ട മുടികളുടെ അറ്റത്ത് കട്ടിയുള്ള ചടരടുകെട്ടി ബസിലേക്ക് ബന്ധിപ്പിച്ചിരിക്കുകയാണ്. ആശാറാണി പുറകിലേക്ക് നടന്ന് ബസ് വലിക്കുന്നതാണ് വീഡിയോയിലുള്ളത്. റെക്കോഡിട്ടെന്ന് അറിഞ്ഞയുടൻ ആശ ആനന്ദക്കണ്ണീരൊഴുക്കുന്നതും വീഡിയോയിൽ കാണാം.
ഇതുവരെ മൂന്നുലക്ഷത്തിൽപ്പരം പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ ആശാ റാണിയെ അഭിനന്ദിച്ച് വീഡിയോക്കു കീഴെ കമന്റുകളിട്ടു. എന്തായാലും ഇതിലൂടെ ഇരുമ്പ് വനിതാ എന്ന പേരുകൂടി കിട്ടിയിരിക്കുകയാണ് ആശാ റാണിക്ക് .