ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കേന്ദ്ര ഗതാഗത,സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ വികെ സിംഗ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇന്ത്യയിലേക്ക് എത്തുന്നതിനായി യുക്രെയിനിലെ കീവിൽ നിന്നും അതിർത്തിയിലേക്ക് നീങ്ങിയ വിദ്യാർത്ഥിക്ക് വെടിയേറ്റതായി തനിക്ക് വിവരം ലഭിച്ചു.പാതി വഴിയിൽ നിന്നും വിദ്യാർത്ഥിയെ തിരിച്ചുകൊണ്ടുപോയെന്നാണ് ലഭിച്ച വിവരം. യുക്രെയ്നിൽ നിന്ന് പരമാവധി ഒഴിപ്പിക്കലിന് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും വികെ സിംഗ് പോളണ്ടിൽ നിന്ന് എഎൻഐയോട് പറഞ്ഞു.
വെടിയേറ്റ വിദ്യാർത്ഥിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വെടിയേറ്റ വിദ്യാർത്ഥിപാതിവഴിക്ക് വെച്ച് മടങ്ങി പോയി .വിദ്യാർത്ഥി ഇപ്പോൾ ഇന്ത്യന്‍ എംബസിയില്‍ നിന്ന് 20 മിനിറ്റ് അകലത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ഉടൻ തന്നെ വിദ്യാർത്ഥിയെ അതിർത്തിയിൽ എത്തിക്കും .ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയട്ടുണ്ട് .
കഴിഞ്ഞ ദിവസം ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി(21) ആണ് ഉക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വേദി ഏറ്റിരിക്കുന്നത് .ഇതേസമയം തന്നെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളെ എത്രയും വേഗം തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം .