കുടിക്കുന്ന മലയാളിയും കുടിപ്പിക്കുന്ന പിണറായിയും അറിയാൻ

0
163

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മലയാളികൾ മദ്യ നികുതിയായി സർക്കാർ ഖജനാവിലേക്ക് നൽകിയത് 46,546.13 കോടി രൂപ. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ടാക്‌സ് കമ്മീഷണറേറ്റ് നൽകിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.

അപ്പീൽ നൽകിയ ശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ടാക്‌സ് കമ്മീഷണറേറ്റ് തയ്യാറായത്. 2016 മുതൽ 2021 മാർച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 942,25,4.386 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 422,38,6.768 ലിറ്റർ ബിയറും 55,57.065 ലിറ്റർ വൈനുമാണ് അഞ്ച് വർഷം കൊണ്ട് മലയാളികൾ കുടിച്ച് തീർത്തത്.

കണക്കുകൾ പ്രകാരം പ്രതിമാസം മദ്യവിൽപനയിലൂടെ സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചത് 766 കോടി രൂപയാണ്. ഒരുദിവസം ഏകദേശം 25.53 കോടി രൂപയോളം ലഭിക്കുന്നു. 2018-19ലും 2019-20ലുമാണ് മദ്യവിൽപനയിലൂടെ സർക്കാരിന് നികുതി വരുമാനം കൂടുതൽ ലഭിച്ചത്. 2018-19ൽ 96,15.54 കോടിയും 2019-20ൽ 103,32.29 കോടിയുമാണ് ലഭിച്ചത്. മദ്യവിൽപനയിലൂടെ ബെവ്‌കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി.