സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരണം എന്ന് പറഞ്ഞപ്പോൾ നമ്മളുടെ സോഷ്യൽ മീഡിയയിലെ അമ്മാവന്മാരും അമ്മായിമാരുമൊക്കെ എന്തൊരു ബഹളം ആയിരുന്നു എന്നത് നമ്മൾ ഓരോരുത്തരും കണ്ടതാണലോ .ലൈംഗിക വിദ്യാഭ്യാസം എന്ന് പറഞ്ഞപ്പോൾ പകുതി അമ്മാവന്മാരും അതിലെ ലൈംഗികത മാത്രമേ കണ്ടിരുന്നുള്ളൂ എന്നതാണ് സത്യം.തിയറി മാത്രമേ ഉള്ളൂ പ്രാക്ടിക്കൽ ഉണ്ടാകുമോ ,ലേബർ റൂം കൂടി തുടങ്ങേണ്ടി വരും ,സ്കൂളിൽ അംഗനവാടി കൂടി തുടങ്ങേണ്ടി വരുമാല്ലോ എന്നിങ്ങനെ മോശമായ കമന്റുകൾ നൽകിയായിരുന്നു ഇവരെല്ലാം ഇതിനെ സ്വീകരിച്ചത് .എന്നാൽ ഇങ്ങനെ പറഞ്ഞുവന്ന പകുതിയിൽ അതികം ആളുകൾക്കും സെക്സ് എഡ്യൂക്കേഷൻ എന്താണെന്ന് പോലും അറിയില്ലായിരുന്നു. അവരുടെ മനസിൽ സെക്സ് എഡ്യൂക്കേഷൻ എന്നാൽ അവർ കാണുന്ന പോൺ വിഡിയോയും അല്ലേൽ അവർ വായിച്ച കൊച്ചുപുസ്തകങ്ങളുമാണ് എന്നായിരുന്നു .എന്നാൽ അങ്ങനെയുള്ളവർ ഈ വാർത്ത നിർബന്ധമായും ഒന്ന് കേൾക്കണം .ഇത് കേട്ടിട്ടെങ്കിലും മനസിലാക്കണം സെക്സ് എഡ്യൂക്കേഷൻ എത്രത്തോളം അനിവാര്യമാണ് നമ്മളുടെ വിദ്യാഭ്യാസത്തിൽ എന്ന് .
ഒമ്പത് വയസുകാരനെ പീഡിപ്പിച്ച പോക്‌സോ കേസില്‍ പ്രതിയെ അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചിരിക്കുകയാണ്തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി.പീഡനമേറ്റ വെറും ഒമ്പത് വയസുമാത്രമുള്ള കുട്ടിയുടെ പക്വതാപരമായ നിലപാടാണ് പ്രതിയെ ഇത്തരത്തിൽ ശിക്ഷിക്കാനിടയാക്കിയത്.മണക്കാട് കാലടി സ്വദേശി വിജയകുമാറി(54)നെയാണ് കോടതി ശിക്ഷിച്ചത് .ഇയാൾക്ക് 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.‘അത് ബാഡ് ടച്ചാണ്, അതിനാല്‍ മാമന്‍ കുറ്റം ചെയ്തിട്ടുണ്ട്. മാമനെ ശിക്ഷിക്കണം. ഗുഡ് ടച്ചും ബാഡ് ടച്ചും എനിക്ക് തിരിച്ചറിയാം, സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്,’എന്നായിരുന്നു പീഡനമേറ്റ ഒമ്പത് വയസുകാരന്‍ മൊഴി നല്‍കിയത് .
2020 നവംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി വീട്ടിലെ വരാന്തയില്‍ നില്‍ക്കുമ്പോൾ വീട്ടിൽ പണിക്ക് വന്ന പ്രതി കുട്ടിയുടെ രഹസ്യ ഭാഗത്ത് പിടിക്കുകയായിരുന്നു .തുടർന്ന് കുട്ടി ഇത് വീട്ടുകാരോട് പറയുകയും . പ്രതി തന്നെ ബാഡ് ടച്ച് ചെയ്തതിനാല്‍ പൊലീസില്‍ പരാതി നല്‍ക്കണമെന്ന് കുട്ടി തന്നെ അആവശ്യപ്പെടുകയും ആയിരുന്നു .അങ്ങനെയാണ് പ്രതിയെ പിടികൂടുന്നതും ശിക്ഷ വിധിക്കുന്നതും .