ഹിജാബ് വിഷയം കേരളത്തിലും : പ്രിൻസിപ്പലിന്റെ മാപ്പ് കൊണ്ട് പ്രശ്നം തീരുമോ ?

0
140

ഹിജാബ് വിജയം കേരളത്തിലും കത്തുന്നു. വയനാട് മാനന്തവാടി ലിറ്റർ ഫ്ളവർ സ്‌കൂളിൽ തട്ടം അണിഞ്ഞെത്തിയ വിദ്യാർഥിനിയെ ക്ലാസിൽ നിന്ന് പുറത്താക്കിയ സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ. വീഴ്ച സംഭവിച്ചതായി പ്രിൻസിപ്പാൾ സമ്മതിച്ചു.

ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ പുറത്താക്കിയത് അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളിൽ ഷാൾ അനുവദിക്കാനാവില്ലെന്നും ആവശ്യമെങ്കിൽ കുട്ടിക്ക് ടി.സി നൽകാമെന്നുമായിരുന്നു സ്‌കൂൾ പ്രിൻസിപ്പാളിന്റെ പ്രതികരണം. കർണാടകയിലെ ഹിജാബ് വിഷയം വൻ വിവാദമാവുകയും അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ച ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമാനമായ സംഭവം കേരളത്തിലും നന്നത്.