ആത്മഹത്യ ചെയ്യാൻ മണ്ണെണ്ണ ഒഴിച്ച ഭാര്യയ്ക്ക് തീപ്പെട്ടി നൽകിയ ഭർത്താവ് അറസ്റ്റിൽ

0
152

ഭാര്യ ആത്മഹത്യ ചെയ്യാന്‍ മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോള്‍ മര്‍ദിക്കുകയും തീകൊളുത്താന്‍ തീപ്പെട്ടി നല്‍കി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ്  പിടിയില്‍. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ്.ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മുൻ സൈനികൻ കൂടി ആയിരുന്നു പ്രതി . മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണകുറ്റമാണ് ഇയാൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് .

നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യ (38) ആയിരുന്നു മരിച്ചത് .കഴിഞ്ഞ വര്ഷം ഡിസംബര്‍5 ന് ആയിരുന്നു തുരുവന്തപുരം നേമത്തെ   ഭര്‍തൃവീട്ടില്‍ ദിവ്യ മണ്ണെണ്ണ ഒഴിച്ച തീകൊളുത്തിയത്.തുടർന്ന് ചികിത്സയിലിരിക്കെ 9 ആം തീയതി ദിവ്യ മരിക്കുകയും ചെയ്തു .കുടുംബവഴിക്കിനെ തുടർന്ന്  മരിക്കുമെന്ന് പറഞ്ഞ് ദിവ്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു .എന്നാൽ  ഭാര്യയെ പിന്തിരിപ്പിക്കുന്നതിന് പകരം ഭര്‍ത്താവ് ബിജു ദേഹോപദ്രവം ഏല്‍പ്പിക്കുകയും തീപ്പെട്ടിയെടുത്ത് കൊടുക്കുകയും ചെയ്തു.

+1  വിദ്യാർത്ഥിനിയായ മകൾ ഈ സംഭവങ്ങൾ എല്ലാം നടക്കുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.തുടർന്ന്  മകള്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണ ചുമത്തി ബിജുവിനെ  അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്‌തെന്നും തീകൊളുത്താൻ ബിജുതന്നെയാണ് തീപ്പെട്ടി എടുത്ത് നൽകിയതെന്നും കുട്ടി മൊഴിനൽകി .തുടർന്ന് അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ .