പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ടീസർ പുറത്ത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തു വിട്ടിരിക്കുന്നത്.
ക്യാംപസിന്റെ എല്ലാ വിധ ചേരുവയും ഉൾക്കൊള്ളുന്നതാണ് ചിത്രമെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിട്ടള്ളത്.
ചിത്രം 2022 ജനുവരിയിൽ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രർത്തകർ അറിയിച്ചിരിക്കുന്നിത്. ചിത്രത്തിന്റെ പോസ്റ്ററുകളും ‘ദർശനാ’ എന്ന് തുടങ്ങുന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റായിരുന്നു.
കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പാട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. .’ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രമാണിത് ഹൃദയം.