ലെസ്ബിയൻ സിനിമയായ ഹോളി വോട്ടുണ്ട്ന്റെ ഒഫീഷ്യൽ ട്രെയിലർ ഓഗസ്റ്റ് 5 വെള്ളിയാഴ്ച വൈകിട്ട്‌ 6.30ന് പുറത്തിറങ്ങും.

0
315

അശോക് സംവിധാനം ചെയിത മലയാളം ചിത്രമാണ് “ഹോലിവോട്ടുണ്ട്”.ആർ. നാഥ്, പോൾ വിക്ലിഫ് എഴുതിയത്. ജാനകി സുധീർ, അമൃത വിനോദ്, സാബു പ്രദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്ദീപാണ് ചിത്രം നിർമ്മിക്കുന്നത്. സഹസ്ര സിനിമാസിന്റെ ബാനറിൽ ആർ, മരക്കാർ ഫെയിം റോണി റാഫേൽ ആണ് സംഗീതം ഒരുക്കിയത്.ചിത്രം നേരിട്ടുള്ള ഓടിടി റിലീസായി 12 ഓഗസ്റ്റ് 2022 ന് റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ ഇറങ്ങുമ്പോഴും ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എന്നാൽ ചിലർ ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞു ട്രോളും കമൻറ്
ഇടുന്ന  യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഉറപ്പാണ് ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്.

മലയാളത്തിലെ ആദ്യത്തെ  ഒരു ലെസ്ബിയൻ ചിത്രം എന്നതിനുപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.