വിവാദമായി ‘ഹോളി വുണ്ട്’ സിനിമയുടെ ട്രെയ്‌ലര്‍!

0
271

സന്ദീപ് ആർ സഹസ്രാര സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച് അശോക് ആര്‍ നാഥിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹോളി വൂണ്ട്. എന്നത് ലെസ്ബിയൻ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം.

ഇപ്പോൾ ഇതാ  വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്  ‘ഹോളി വുണ്ട്’ സിനിമയുടെ ട്രെയ്‌ലര്‍. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി തന്നെ  സിനിമയില്‍ പ്രതിപാദിക്കുന്നതായാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്. സ്വവര്‍ഗാനുരാഗിയായ കന്യാസ്ത്രി മറ്റൊരു സ്ത്രീയെ ലൈംഗികാസക്തിയോടെ ചുംബിക്കുന്ന ട്രെയ്ലറിലെ രംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

പ്രണയത്തിന് ലിംഗഭേദമില്ലെന്നും അത് മനസ്സിൽ തോന്നുന്ന ഊഷ്മളമായ വികാരമാണന്നുമുള്ള ക്യാപ്ഷനോടു കൂടി രണ്ടു പെൺകുട്ടികൾ ചുംബിക്കുന്ന ചിത്രവുമായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ  സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു അതിന് പിന്നാലെയാണ് ട്രെയ്‌ലറും ഇപ്പോൾ വിവാദമായി മാറുന്നത് .

വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള അടിച്ചമര്‍ത്തപ്പെട്ട രണ്ട് സ്ത്രീകളുടെ പ്രണയമാണ് സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌ഹോളി വൂണ്ട് കഥ മുന്നേറുന്നത് . ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓർമപ്പെടുത്തുന്നു.

അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ഹോളി വൂണ്ട് ചിത്രീകരണം പൂർത്തിയാക്കിയത് .ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത് ജാനകി സുധീര്‍ , അമൃത, സാബു പ്രൗദീന്‍ എന്നിവരാണ്..പോള്‍ വിക്ലിഫ് ആണ് തിരക്കഥ. . ഉണ്ണി മടവൂരാണ് ക്യാമറ.