ഹരിദ്വാറിൽ നടന്ന മതപരമായ ചടങ്ങിൽ മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തിൽ ഒടുവിൽ കേസ് എടുത്ത് പൊലീസ്.
സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ ആണ് പൊലീസ് കേസ് എടുത്തത്.
പരിപാടിക്കിടെ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യണമെന്നും ആയുധം കൊണ്ട് നേരിടണമെന്നും ആഹ്വനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
ഡിസംബർ 17 മുതൽ 20വരെയാണ് പരിപാടി നടന്നത്. എന്നാൽ പൊലീസ് സംഭവത്തിൽ കേസ് എടുക്കാൻ തയ്യാറായിരുന്നില്ല. സംഭവത്തിന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് നടപടി എടുക്കുന്നത്. നിലവിൽ ഒരാൾക്കെതിരെ മാത്രമാണ് കേസ് എടുത്തിട്ടുള്ളത്.
പരാതി ഒന്നും ലഭിക്കാത്തതിനാൽ എഫ്.ഐ. ആർ. രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. പിന്നീട് ആക്റ്റിവിസ്റ്റ് സാകേത് ഗോഖലെ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.