യോ​ഗിക്കും ബാക്കി സംഘികൾക്കും ഇത് മതി മറുപടി

0
141

യുപി കേരളമായാൽ എന്ത് മാറ്റം വരുമെന്ന് ഇന്നലെ തന്നെ യോ​ഗി ആദിത്യനാഥ് അറിഞ്ഞിട്ടുണ്ടാകും. ഹിജാബ് അണിഞ്ഞെത്തിയ വിദ്യാർത്ഥികളെ പഠിക്ക് പുറത്ത് നിർത്തിയ കർണ്ണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇന്നലെ കേരളത്തെ അടുത്തറിഞ്ഞിട്ടുണ്ടാകാം. ഹിജാബ് ധരിക്കുന്നവരോട്അ സഹിഷ്ണുത ചെച്ചു പുലർത്തുന്നവരല്ല ഞങ്ങൾ. കാവി പുതച്ച് നടക്കാറുമില്ല. പിന്നെ അങ്ങനെ നടക്കുന്നവരെ തലയിൽ കയറ്റി ഇരുത്താറുമില്ല. ഭരിക്കുന്ന പാർട്ടി നയം അവരുടെ കയ്യിൽ വെച്ചാൽ മതിയെന്നു പറയുന്ന ചുണയുള്ള ആലുകൾ ജീവിക്കുന്ന സംസ്ഥാനമാണിത്.

അതിന്റെ പ്രതിഫലനം ആണ് പൂവച്ചൽ സ്‌കൂളിൽ നടന്ന പ്രാർത്ഥാനാ ​ഗാനം. തട്ടമിട്ട പെൺകുട്ടികൾ അത് ആലപിച്ചത് ഇത് യുപി അല്ല കേരളമാണ് ദെെവത്തിന്റെ സ്വന്തം നാടാണ് എന്ന് കാട്ടിക്കൊടുത്തത് തന്നെയാണ്. ബീഫ് കഴിച്ചാൽ തലവെട്ടുന്ന ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയാത്ത പട്ടണിമൂലം സാധാരണക്കാർ മരണപ്പെടുന്ന മലീമസമുള്ള തെരുവുകൾ ഉള്ള എന്തിന് ജനാധിപത്യം പോലും സ്വന്തം താൽപ്പത്യത്താൽ വിനിയോ​ഗിക്കാൻ കഴിയാത്ത നിങ്ങളുടെ സംസ്ഥാനം എവിടെക്കിടക്കുന്നു.

ഞങ്ങളുടെ നാട് എവിടെ കിടക്കുന്ന തമ്മിൽ ഒരുപാട് അന്തരം ഉണ്ട്. അത് തിരിച്ചരിഞ്ഞ് വേണം സംസാരിക്കാനും ചിന്തിക്കാനും . ഇത്തരം മനോഹരമായ വാചകങ്ങൾ പടച്ചുവിടുമ്പോൾ കണ്ണുതുറന്നിരിക്കുന്ന ഒരു സമൂഹം മുന്നിലുണ്ടെന്ന ഓർമ്മ വേണം. നാടാൻ ഭാഷയിൽ പറഞ്ഞാൽ സ്വന്തം കണ്ണിലെ കരട് മാറ്റിയിട്ട് അന്യന്റെ കാര്യത്തിൽ ഇടപെടാൻ എന്ന്.