ഹിജാബ് ധരിച്ച് ക്ലാസിൽ കയറണം :അനുവദിക്കാതെ സ്കൂൾ അധികൃതർ

0
94

ഹിബാബ് വിഷയത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം കടുക്കുന്നു. ഹിജാബ് ധരിച്ച് ക്ലാസിൽ കയറാനുള്ള അവകാശത്തിനായി കർണാടകയിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം ആണ് കൂടുതൽ കോളജിലേക്ക് വ്യാപിക്കുന്നത്.

വെള്ളിയാഴ്ച ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഭണ്ഡാർക്കേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലും ഇതേ വിഷയത്തിൽ വിദ്യാർത്ഥികൾ സമരവുമായി എത്തി. ശിരോവസ്ത്രം ധരിച്ചത്തിയതോടെ കോളേജ് ജീവനക്കാർ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കോളേജ് ഗേറ്റിന് മുന്നിൽ ഹിജാബ് ധരിച്ചെത്തിയ 40ഓളം വിദ്യാർഥികൾ പ്രതിഷേധിച്ചത്.

നിയമങ്ങൾ ഹിജാബ് ധരിക്കാൻ അനുവാദം നൽകുമ്പോൾ എന്തുകൊണ്ടാണ് നിരോധനം കൊണ്ടുവന്നതെന്ന് വിദ്യാർഥികൾ ചോദിച്ചു.ഹിജാബ് ധരിച്ചെത്തി പ്രതിഷേധിച്ച വിദ്യാർത്ഥിനികൾക്ക് കോളേജിലെ ആൺകുട്ടികളും ഐക്യദാർഢ്യം പ്രകടപ്പിച്ച് രംഗത്തെത്തി.