സ്‌കൂളുകൾക്ക് പുറമേ ബാങ്കുകളിലും ഹിജാബിന് വിലക്ക് ?;ഹിജാബ് ഇട്ട യുവതിക്ക് പണം നൽകാതെ ബാങ്ക് ജീവനക്കാർ

0
207

ഹിജാബ് വിഷയം ഇന്ത്യയിൽ കത്തി നിൽക്കുകയാണ് ഇപ്പോൾ .ഇപ്പോൾ ഇതാ ഹിജാബ് ധരിച്ചെത്തിയ യുവതിക്ക്  ബാങ്കിൽ നിന്നു പണം പിൻവലിക്കാൻ സാധിക്കാതെ വന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് കൊണ്ടിരിക്കുന്നത് .ഹിജാബ് അഴിച്ചുമാറ്റിയാൽ മാത്രമേ പണം പിൻവലിക്കാൻ അനുവദിക്കുള്ളുവെന്ന് ബാങ്ക് ജീവനക്കാർ പറയുന്ന വിഡിയോ യുവതി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആർ.ജെ.ഡി നേതാവായ തേജസ്വി യാദവടക്കമുള്ളവർ വിഡിയോ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബിഹാറിലെ ബേഗുസരായിയിലെ  ദേശസാത്കൃത ബാങ്കിലെ ജീവനക്കാരനാണ് ഹിജാബ് ധരിച്ച് എത്തിയ സ്ത്രീയെ വിലക്കിയത്.ബെഗുസരായിലെ മൻസൂർ ചൗക്ക് ശാഖയിലുള്ള യൂ.സി.ഒ ബാങ്കിൽ നിന്ന് പണം പിൻവലിക്കാന്‍ പോയതായിരുന്നു യുവതി.എന്നാൽ ജീവനക്കാർ യുവതിയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു .എന്നാൽ യുവതി ഇത് നിരസിക്കുക ആയിരുന്നു .ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ സ്ത്രീക്കു നേരെ വാദപ്രതിവാദം നടത്തുന്നതും വിഡിയോയിൽ വ്യക്തമാണ്.

അതേസമയം സംഭവത്തിൽ ബാങ്ക് അധികൃതർ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട് . ‘ജാതിയുടേയോ മതത്തിന്റെയോ പേരിൽ ആളുകളെ വേദനിപ്പിക്കുന്നത് ബാങ്കിന്റെ നയമല്ല. ഇത്തരത്തിലുള്ള വിവേചനങ്ങൾ അനുവദിക്കില്ല. ഓരോ പൗരന്റെയും മതവിശ്വാസങ്ങളെ ഞങ്ങൾ മാനിക്കുന്നു. ദൗർഭാഗ്യകരമായ സംഭവമാണ് ഇത്. ബാങ്ക് ഇക്കാര്യം പരിശോധിച്ച് നടപടി സ്വികരിക്കും.’–എന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.