ഹിജാബ് വിഷയം കത്തിപ്പടരുകയാണ്. പ്രതിഷേധം നിയമസഭയിലുമെത്തി. കറുത്ത ബാൻഡ് ധരിച്ചാണ് കർണ്ണാടക നിയമസഭയിൽ കോൺഗ്രസ് എം.എൽ.മാർ എത്തിയത്. .തിങ്കളാഴ്ച ആരംഭിച്ച കർണാടക നിയമസഭാ സംയുക്ത സമ്മേളനത്തിൽ ഗവർണർ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴടക്കം കറുത്ത ബാൻഡ് കയ്യിൽ ധരിച്ചായിരുന്നു സിദ്ധരാമയ്യ അടക്കമുള്ള എം.എൽ.എമാർ സഭയിലിരുന്നത്.
മുസ്‌ലിം വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നതിനെതിരെ കോളേജുകളിലും സ്‌കൂളുകളിലും കുട്ടികളെ കൊണ്ട് കാവി ഷാൾ ധരിപ്പിച്ചതും അവരെ പ്രതിഷേധങ്ങളിലേക്കിറക്കി വിട്ടതും ബി.ജെ.പിയാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പിയുടെ നഗരവികസന മന്ത്രി ഈശ്വരപ്പ ഇക്കാര്യം തുറന്നുസമ്മതിച്ചതാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.