വസ്ത്രത്തിന്റെ പേരിൽ ആളുകളെ തിരിച്ച് കാണുന്ന പ്രവൃത്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങളായി കാണുറുണ്ട് അങ്ങനെ ഒന്നാണ് കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നടന്നത്. ഹിജാബ് ധരിച്ചതിന്റെ പേരിൽ കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി. ഈ വീഡിയോ അതിവേഗത്തിലാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.
വിദ്യാർഥികൾ പ്രിൻസിപ്പാളിനോട് ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാനനുവദിക്കണമെന്ന് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
പരീക്ഷകൾക്ക് ഇനി രണ്ട് മാസമേ ബാക്കിയുള്ളൂവെന്നും ഹിജാബ് ധരിക്കുന്നതിൽ കോളേജ് എന്തിനാണ് ഇത്ര പ്രശ്നമുണ്ടാക്കുന്നതെന്നും വിദ്യാർഥികൾ കോളേജ് അധികൃതരോട് ചോദിക്കുന്നുണ്ട്.
കോളേജിൽ വിദ്യാർഥികൾക്ക് ഹിജാബ് ധരിക്കാൻ അനുവാദമുണ്ടെങ്കിലും ക്ലാസ് മുറിക്കുള്ളിൽ നിന്ന് അത് നീക്കം ചെയ്യണമെന്നായിരുന്നു കോളേജ് അധികൃതർ പറഞ്ഞിരുന്നത്. സംഭവത്തിൽ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും സാധാരണജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്.