കർണ്ണാടകയിൽ സ്‌കൂളുകളിലും കോളേജുകളിലും സമത്വത്തിനും, അഖണ്ഡതയ്ക്കും, ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ നിരോധിക്കാൻ ഉത്തരവിട്ട് കർണാടക സർക്കാർ. ഹിജാബ് വിഷയം ചടു പിടിക്കുന്നതിനിടയിലാണ് സർക്കാരിന്റെ ഈ തീരുമാനം. സ്വകാര്യ സ്‌കൂൾ മാനേജ്മെന്റിന് അവർക്ക് ഇഷ്ടമുള്ള യൂണിഫോം തെരഞ്ഞെടുക്കാം.
കഴിഞ്ഞ ജനുവരിമുതലാണ് ഈ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. ഉടുപ്പിയിലേയും ചിക്കമംഗളൂരുവിലേയും സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾ ശിരോവസ്ത്രം അണിഞ്ഞെത്തിയതോടെ പ്രതിഷേധ സൂചകമായി കാവി ഷാളുകൾ അണിഞ്ഞ് എ.ബി.വി.പി പ്രവർത്തകരായ വിദ്യാർത്ഥികളും എത്തുകയായിരുന്നു. തുടർന്ന് വിഷയം എല്ലാരും ഏറ്റെടുക്കുകയായിരുന്നു.
ഇതേസമയം ജാതിവിവേചനത്തിനെതിരെ നിരന്തര പോരാട്ടം നടത്തുന്ന മദ്രാസ് ഐ.ഐ.ടിയിലെ മലയാളി അധ്യാപകൻ രാജിവെച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ വിപിൻ. പി വീട്ടിലാണ് രാജിവെച്ചത്.
2021 ഒക്ടോബറിൽ അന്വേഷണം അവസാനിച്ചതു മുതൽ ഐ.ഐ.ടി- മദ്രാസിന്റെ അന്നത്തെ ഡയറക്ടറും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെന്റ് മേധാവിയും തന്നെ നിരന്തരം ഉപദ്രവിച്ചുവെന്നാണ് വിപിന്റെ ആരോപണം .
വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്ഥാപനത്തിൽ നേരിടേണ്ടി വന്ന ജാതിവിവേചനത്തെക്കുറിച്ച് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ (എൻ.സി.ബി.സി) സ്വതന്ത്രമായി അന്വേഷിച്ചില്ലെങ്കിൽ ഫെബ്രുവരി 24 മുതൽ നിരാഹാര സമരം നടത്തുമെന്ന് വിപിൻ അറിയിച്ചു.