ഒറ്റക്ക് കാറിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് നിര്‍ബന്ധമാക്കുന്ന സര്‍ക്കാരിന്റെ തീരുമാനം ‘അസംബന്ധം’;ഡല്‍ഹി ഹൈക്കോടതി

0
147

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്ന ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനം ‘അസംബന്ധം’ ആണെന്ന് ഡൽഹി ഹൈക്കോടതി. കാര്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയ ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവാണ് അസംബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി.എന്തുകൊണ്ടാണ് പ്രസ്തുത ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കോവിഡ് മാറിയ സാഹചര്യത്തില്‍ എന്തുകൊണ്ട് പിന്‍വലിക്കുന്നില്ലെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് വിപിന്‍ സങ്കിയും ജസ്റ്റിസ് ജസ്മീത് സിംഗും അടങ്ങുന്ന ബെഞ്ചാണ് ഈകാര്യങ്ങൾ പറഞ്ഞത് ..’ദയവായി നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നത് ? യഥാര്‍ത്ഥത്തില്‍ അത് അസംബന്ധമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ?’ – കോടതി ചോദിച്ചു. കോവിഡിന്റെ മാറിയ സാഹചര്യത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ മറ്റുനിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കാറിൽ അമ്മയോടൊപ്പം ഇരുന്ന് കാപ്പി കഴിക്കുകയായിരുന്ന ആൾ മാസ്ക് ധരിച്ചില്ലെന്നു കാണിച്ചു പിഴ ചുമത്തിയ കേസ് കോടതിയിലെത്തിയപ്പോഴാണു ചോദ്യം ഉയർന്നത്.ഇത്തരമൊരു ഉത്തരവ് പാസാക്കിയത് ഡൽഹി സർക്കാർ ആണെങ്കിലും കേന്ദ്രം ആണെങ്കിലും പുനഃപരിശോധിക്കണമെന്നും  കോടതി പറഞ്ഞു.

 

എന്നാല്‍ ദല്‍ഹി സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ ഉത്തരവിനെതിരെയാണ് അന്ന് ഹരജി വന്നതെന്ന കോടതിയുടെ പരാമര്‍ശത്തിന് ഏത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണെങ്കിലും അനാവശ്യമാണെങ്കില്‍ പുനപരിശേധിക്കണമെന്ന് മെഹ്ര മറുപടി നല്‍കി.ഇതിൽ ഉത്തരവ് അനാവശ്യമെങ്കില്‍ അത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് തന്നെ പിന്‍വലിക്കാനാവില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.