ചാനൽ ചർച്ചയ്‌ക്കെത്തിയ വനിതകളടക്കമുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ ദൂരദർശൻ ചാനൽ ജീവനക്കാരൻ അറസ്റ്റിലായി.പോത്തൻകോട് സ്വദേശി ഷിജു ആണ് അറസ്റ്റിലായത് . ദൂരദർശൻ അധികൃതരുടെ പരാതിയിൽ അറസ്റ്റിലായ ഇയാളെ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടതായും പറയുന്നുണ്ട് .പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധു കൂടെയാണ് ഷിജു .അദ്ദേഹത്തിന്റെ ശുപാര്ശയിലാണ് ഇയാൾ ദൂരദർശനിൽ ജോലിക്ക് പ്രവേശിച്ചതും .ഷിജുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു .
ഏതാനും വർഷങ്ങളായി ഇയാൾ ചാനലിൽ കോൺട്രാക്ട് ജീവനക്കാരനാണ്. ഷിജുവിന്റെ ഒളിക്യാമറയില്‍ ചാനലിൽ ചർച്ചക്കായെത്തിയ വിഐപികളും മറ്റ് ജീവനക്കാരും കുടുങ്ങിയോ എന്ന ആശങ്കയും ഉണ്ട് . എന്നാൽ സംഭവം നടന്നതിന് ശേഷം വളരെ വൈകിയാണ് സംഭവം പോലീസിൽ അറിയിച്ചത് .കൂടാതെ അധികൃതർ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചതായും ആരോപണം ഉണ്ട് . കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ ചർച്ചയ്ക്കായി എത്തിയ പ്രമുഖരെ ആശങ്കയിലാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ ഞായാറാഴ്ച്ച ദൂരദർശനിലെ തന്നെ വനിതാ ജീവനക്കാരിയായിരുന്നു ഒളിക്യാമറ കണ്ടെത്തിയത്.തുടർന്ന് തിരുവനന്തപുരം സൈബര്‍ സെല്‍ പൊലീസിൽ ബുധനാഴ്ച്ച പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിചിരുന്നു .എങ്ങനെയാണ് ഇദ്ദേഹത്തെ അറസ്റ്റിലാകുന്നത്.എന്നാൽ അറസ്റ്റിലായ ഉടൻതന്നെ ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് ഇദ്ദേഹം പുറത്തെത്തിയിരുന്നു .സ്ഥാപനത്തിലെ പ്രധാന സ്റ്റുഡിയോയ്കക് സമീപമുള്ള സ്ത്രീകളുടെ ശുചിമുറിയിലായിരുന്നു ഇയാള്‍ ഒളിക്യാമറ സ്ഥാപിച്ചത് .