ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടെന്ന് ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടുവെന്ന പി. രാജീവിന്റെ പ്രസ്താവന വിവാദമായതിനെത്തുടർന്ന് നിരവധി പ്പേർ ഇതിനെ അനുകൂലിച്ചും പ്രതി കൂലിച്ചും രംഗത്തെത്തി. ഇത് കമ്മിറ്റി ആണെന്നും അതുകൊണ്ട് തന്നെ ഇത് നിയമസഭയിൽ വെക്കേണ്ടതില്ല എന്നുമായിരുന്നു മന്ത്രിയുടെ വാദം.
അതീവ ഗുരുതര സ്വഭാവ മുള്ള വെളിപ്പെടുത്തൽ താരങ്ങൾ നൽകിയിട്ടുണ്ടെന്നും പേര് പുറത്തറിയരുതെന്ന് ഇവർ പറഞ്ഞിട്ടുണ്ടെന്നുമാണ് മന്ത്രി ഇതിന് ന്യായമായി പറഞ്ഞത്. ജസ്റ്റിസ് ഹേമയ്ക്ക് മുമ്പാകെ മൊഴി നല്‍കിയവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ലന്നും അതുകൊണ്ടുതന്നെ അവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവിടേണ്ടതില്ലെന്ന നിലപാടാണ് ഡബ്ല്യു.സി.സിക്കുള്ളതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതെന്ന് രാജീവ് പ്രതികരിച്ചു.
വിഷയത്തിൽ പല തവണ നിലപാട് വ്യക്തമാക്കിയ ഡബ്ല്യു.സി.സി ആണ് ഇക്കാര്യത്തിൽ വെട്ടിലായത്. പലപ്പോഴും റിപ്പോർട്ട് പുറത്തുവിടുന്നില്ല എന്നാരോപിച്ച് സംഘടന സർക്കാരിനെ സമ്മർദ്ദത്തിൽ ആഴ്ത്തിയിരുന്നു. ഇപ്പോൾ മന്ത്രിയുടെ വെളിപ്പെടുത്തലിലൂടെ ആകെ കുരുങ്ങിയിരിക്കുകയാണ് ഡബ്ല്യു.സി.സി.നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് 2019 ൽ ഹേമാ കമ്മറ്റി രൂപീകരിക്കുന്നത്. ചലചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളെ ക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം.