ചർച്ചയായി ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശുപാർശകൾ

0
125

സിനിമാമേഖലയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം ഉറപ്പാക്കണമെന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ശുപാർശ. എന്നാൽ, ഇത് എങ്ങനെ വേണമെന്നു വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച പ്രധാന നിർദേശങ്ങൾ ഇവയാണ്.

സിനിമാ മേഖലയിലെ വനിതകളെ പ്രത്യക്ഷമായോ പരോക്ഷമായോ ഫാൻക്ലബ്ബുകൾ മുഖേനയോ ഏതെങ്കിലും മാധ്യമത്തിലൂടെയോ ശല്യപ്പെടുത്തരുത്.

* ലിംഗസമത്വം സംബന്ധിച്ച് ഓൺലൈൻ പരിശീലനം നിർബന്ധമാക്കണം. * ജോലിസ്ഥലത്ത് മദ്യമോ മയക്കുമരുന്നോ അനുവദിക്കരുത്.

* തിരക്കഥകളിൽ സ്ത്രീ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തണം.

* വനിതകൾ നിർമിച്ചമികച്ച ചിത്രത്തിന് പുരസ്‌കാരം നൽകണം.

* വനിതകൾക്ക് പരിശീലനം വേണം.

* പരാതികൾ പരിഹരിക്കാൻ സംവിധാനമുണ്ടാകണം.

* സമഗ്ര ചലച്ചിത്രനയം വേണം.

* ചലച്ചിത്ര പഠനകേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം വേണം.

* വനിതകളായ സിനിമാ സാങ്കേതിക പ്രവർത്തകർക്ക് കൂടുതൽ അവസരങ്ങളുണ്ടാകണം. ഡിജിറ്റൽ പ്ലാറ്റ്‌ഫോംഒരുക്കണം.

* പ്രസവകാലത്ത് അവധി അനുവദിക്കണം. സഹായം നൽകാൻ ക്ഷേമഫണ്ട് ഉണ്ടാക്കണം.

* സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് നിരോധിക്കണം.

* ചലച്ചിത്രത്തിൽസ്ത്രീകൾ അധികാരകേന്ദ്രങ്ങളിലിരിക്കുന്നത് അവതരിപ്പിക്കണം.

* സ്ത്രീ കേന്ദ്രീകൃത ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തിയേറ്റർ സൗകര്യങ്ങൾ വേണം.

* പൗരുഷവും സ്ത്രീത്വവും സംബന്ധിച്ച് പുനർവ്യാഖ്യാനങ്ങൾ വേണം.

* ചലച്ചിത്രവുമായി ബന്ധപ്പെട്ട് മതിയായതരത്തിലുള്ള കരാർ സംവിധാനമുണ്ടാകണം.

* കേരള സിനി എംപ്ലോയേഴ്‌സ് ആൻഡ് എംപ്ലോയീസ് ആക്ട് നടപ്പാക്കണം.

* വീഴ്ചകൾക്ക് പിഴചുമത്തണം.

* സഹസംവിധായകർക്ക് കുറഞ്ഞകൂലി നിരാകരിക്കരുത്. അസോസിയേറ്റ്, അസിസ്റ്റന്റ് ഡയറക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് ദിനബത്ത വേണം.

* കേശാലങ്കാര വിദഗ്‌ധരെ ചീഫ് ടെക്‌നീഷ്യന്മാരെന്ന പദവിയിലാക്കണം.

* സ്ത്രീകളുടെ സിനിമയ്ക്കായിആനുകൂല്യം നൽകാൻ ബജറ്റിൽ തുക നീക്കിവെക്കണം……