കുട്ടികൾക്ക് ഇനി ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധം ;ലംഘിച്ചാൽ പിഴ

0
139

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വളരെ അത്യാവശ്യമായ ഒന്നാണ് ഹെൽമെറ്റ്. ഇപ്പോൾ ഇതാ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഇനി ഹെൽമെറ്റ് നിർബന്ധമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവ്പ്രകാരം ഒമ്പതുമാസം മുതല്‍ നാലുവരെ വയസ്സുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റിനുപുറമേ വണ്ടി ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്ന സുരക്ഷാബെല്‍റ്റും നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ . 

1989ലെ മോട്ടോർ വെഹിക്കിൾ നിയമം ഭേദഗതി ചെയ്ത് സർക്കാർ പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഹെൽമെറ്റിന് പുറമെ കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യമ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കൂടുതൽ സഞ്ചരിക്കാൻ പാടില്ലയെന്നും ഭേദഗതി ചെയ്ത നിയമത്തിൽ പറയുന്നുണ്ട് .പുതുക്കിയ നിയമപ്രകാരം കുട്ടികൾ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുവാണെങ്കിൽ 1,000 രൂപ പിഴയും ഡ്രൈവറുടെ ലൈസെൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡും ചെയ്യും.. 2021 ഒക്ടോബർ 25ന് കരട് വിജ്ഞാപനമിറക്കി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയ ശേഷമാണ് ഇപ്പോൾ അന്തിമ ഉത്തരവിറക്കിയത്.

കുട്ടികളുടെ ഹെല്‍മെറ്റും സുരക്ഷാബെല്‍റ്റും (സേഫ്റ്റി ഹാര്‍നെസ്) എങ്ങനെയുള്ളതായിരിക്കണമെന്നും സർക്കാകർ നിർദേഹ്ഷം നൽകുന്നുണ്ട് .കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബി.ഐ.എസ്. നിലവാരം പാലിക്കുന്നതുമായ ഹെല്‍മെറ്റ്, അല്ലെങ്കില്‍ സൈക്കിള്‍ ഹെല്‍മെറ്റാണ് ധരിക്കേണ്ടത്.സുരക്ഷാ ഹാർനെസ് ഭാരം കുറഞ്ഞതും വെള്ളം കയറാത്തതും തലയണയുള്ളതും 30 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുള്ളതും ആയിരിക്കണം എന്നുമാണ് നിർദ്ദേശിച്ചിട്ടുള്ളത് .