കനത്ത മഴ,മാളിന്റെ സീലിങ് തകര്‍ന്നു വീണു;വിഡിയോ ദൃശ്യങ്ങള്‍…

0
161

കനത്ത മഴയെ തുടര്‍ന്ന ചെന്നൈയില്‍ മാളിന്റെ സീലിങ് തകര്‍ന്നു വീണു ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ആൺ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപിച്ചു കൊണ്ടിരിക്കുന്നത് . ശക്തമായ മഴയെ തുടർന്ന്  സീലിങ് തകര്‍ന്ന് വെള്ളം മാളിനുള്ളിലേക്ക് ഒഴുകുന്നത് ഇ വിഡിയോയിൽ കാണാൻ സാധിക്കും കാണാം.

എന്തായാലും സംഭവത്തിന് മുൻപായി തന്നെ  ആളുകള്‍ എസ്‌കലേറ്ററില്‍ പെട്ടെന്നു താഴേക്ക് പോയതിനാല്‍ വൻ  അപകടം ഒഴിവായി. മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച മാളിന്റെ സീലിങ്ങാണു തകര്‍ന്നുവീണത്. വൈകിട്ട് അഞ്ചു മണിക്കായിരുന്നു സംഭവം നടന്നത് .

ഇതേസമയം തന്നെ ഡിസംബര്‍ 30-ന് ഉച്ച മുതല്‍ അര്‍ധരാത്രി വരെ തോരാതെ മഴ പെയ്തതോടെ ചെന്നൈയില്‍ 271 മേഖലകളിലാണു വെള്ളം കയറിയത്.ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം നഗരജീവിതം സ്തംഭിച്ചു.കൂടാതെ  3 പേര്‍ ഷോക്കേറ്റ് മരിക്കുകയും ചെയ്തിരുന്നു . ചെന്നൈ ഉള്‍പ്പെടെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഇന്ന് മഴ മാറി നില്‍ക്കുന്നത് ആശ്വാസമായിരിക്കുകയാണ് നായാട്ടുകാർക്ക്