കനത്ത മഴ ,മുങ്ങി കേരളം ;മുല്ലപ്പെരിയാറിൽ  ജ​ല​നി​ര​പ്പ് 141 അടി​,അതീവ ജാഗ്രതയിൽ കേരളം .

0
136

കേരളത്തിൽ  ​​കനത്ത മഴ.ശക്തമായി മഴ  തുടരുന്ന സാഹചര്യത്തിൽ ജ​ല​നി​ര​പ്പ് 141 അടി​ എത്തി​യതി​നാൽ ​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​അ​ണ​ക്കെ​ട്ടും​ ​തു​റ​ന്നേ​ക്കും.​മൂ​ന്നു​ ​ദി​വ​സം കൂടി ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത​ ​ഉ​ള്ള​തി​നാ​ൽ​ ജനങ്ങൾ  ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​തു​ട​ര​ണ​മെ​ന്ന് ​മുഖ്യമന്ത്രി നിർദ്ദേശിച്ചു . ഇന്ന് എറണാകുളം , ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചട്ടുണ്ട്.കൂടാതെ മറ്റു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചട്ടുണ്ട് .

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചട്ടുണ്ട് .എല്ലാ ജില്ലകളിലും മഴ തുടരുന്നതിനാൽ റെഡ് അലെർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്താൻ ദുരന്ത നിവാരണ അതോറിട്ടി ആവിശ്യപെട്ടിട്ടുണ്ട് .കൊല്ലം ജില്ലയിൽ ഇടവിട്ട മഴ പെയ്യുകയാണ് .കനത്തമഴയിൽ കല്ലടയാറും പള്ളിക്കലാറും കരകവിഞ്ഞതോടെ കുന്നത്തൂർ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.കുട്ടനാട്ടിലും വെള്ളക്കെട്ട് രൂക്ഷമാണ് .

മഴക്കെടുതിയിൽ ഇതുവരെ മരണം 4 ആയിട്ടുണ്ട് .. പത്തനംതിട്ടയിൽ കല്ലേലി, മുറിഞ്ഞകൽ, കൊടുമൺ, ഏനാദിമംഗലം തുടങ്ങി ഭാഗങ്ങളിൽ മലയിടിച്ചിലുണ്ടായി. 11 വീടുകൾ ഭാഗികമായി തകർന്നു. ആളപായം ഇതുവരെയും രേഖപെടുത്തിയിട്ടില്ല . ഇടുക്കിയിൽ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു.സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴക്ക് സാധ്യത . കൂടാതെ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നൽകിയട്ടുണ്ട് .14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.

കേരള തീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയച്ചട്ടുണ്ട് . കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിട്ടുണ്ട് .ബുധനാഴ്ച്ചയോടെമധ്യ കിഴക്കൻ അറബികടലിൽ ഗോവ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും പ്രവചനം ഉണ്ട് .കേരളത്തിനൊപ്പം തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്, ഗോവ സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴപെയ്യും എന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്.