സമൂഹത്തിൽ നടക്കുന്ന പല പ്രേശ്നങ്ങളിലും അഭിപ്രായം പറഞ്ഞ് രംഗത്തെത്താറുള്ള വ്യക്തിയാണ് ഹരീഷ് പേരടി .ഇപ്പോൾ ഇതാ കെ-റെയില്‍ വിവാദം നടക്കവെ, വീണ്ടും ഈ വിഷയത്തിൽ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം .കെ റെയിൽ എന്നത് കേരളത്തിലെ മനുഷ്യരെ ബാധിക്കുന്ന വിഷയമാണ് എന്നിട്ടും ഈ കാര്യത്തിൽ യുവ താരങ്ങൾ എന്തുകൊണ്ടാണ് തങ്ങളുടെ പ്രതികരണം അറിയിക്കാതെത എന്നും അദ്ദേഹം ചോദിക്കുന്നു .തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം .
ഹരീഷ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
മമ്മുക്കയേയും ലാലേട്ടനെയും വിടാം…അവര്‍ക്ക് പ്രായമായില്ലെ…കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസില്‍,പ്രിഥിരാജ്,ദുല്‍ഖര്‍ സല്‍മാന്‍,കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി,നിവിന്‍ പോളി,വിനീത് ശ്രീനിവാസന്‍,പ്രണവ് മോഹന്‍ലാല്‍.
ഇങ്ങിനെയുള്ളവര്‍ക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാല്‍ കൊള്ളാം…കാരണം മലയാള സിനിമയില്‍ കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതില്‍ അഭിനയിക്കാനുള്ളവരാണ് നിങ്ങള്‍…മലയാള സിനിമയില്‍ അഭിനയിച്ച് കുടുംബം പോറ്റുന്ന മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങള്‍ കേരളത്തിലെ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി വാ തുറക്കു…നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബില്‍ കയറ്റാന്‍ വേണ്ടി മലയാളികള്‍ കാത്തിരിക്കുകയാണ്…എന്റെ അഭിപ്രായം-കെ.റെയില്‍ വേണം…പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടല്‍ തനി ഫാസിസമാണ്…എന്നാണ് നടന്‍ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.