ഹലാൽ മാംസം വിറ്റു : ഇറച്ചിക്കടക്കാരന് നേരെ ആക്രമണം

0
170

ഹലാല്‍ മാംസം വിറ്റുവെന്നാരോപിച്ച് കര്‍ണാടക ഭദ്രാവതിയില്‍ ഇറച്ചിക്കടക്കാരന് നേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഹലാല്‍ മാംസത്തിരെയുള്ള എതിര്‍പ്പ് എന്തിനാണെന്ന കാര്യം പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ബജ്‌രംഗ്ദളിന്റെ ആക്രമണം.

വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. കടയിലേക്ക് കയറി ചെന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അകാരണമായി കടക്കാരനോട് തട്ടിക്കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നു.സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഷിമോഗ എസ്.പി ലക്ഷ്മി പ്രസാദ് എ.എന്‍.ഐയോട് പറഞ്ഞു.