കണ്ണനെ കാണാൻ ഗുരുവായൂർ ഉണ്ണിക്കണ്ണനും ആഗ്രഹം ഉണ്ടായിരുന്നു

0
176

​ഗുരുവായൂർ അമ്പലനടയിൽ ഓടിക്കളിക്കുന്ന കുഞ്ഞ് കണ്ണനെ ആരും മറന്നിട്ടില്ല. കോഴിക്കോട് സ്വദേശികളായ ജുമേഷ് ബ്യൂല ദമ്പതികളുടെ മകനാണ് ഈ കുഞ്ഞികണ്ണൻ. മൂന്നരവയസ്സായിട്ടും സംസാരിക്കാതിരുന്ന ഇവനായി അമ്മ ​ഗുരുവായൂരിൽ കൃഷ്നാട്ടം നേർന്നു.

കഴിഞ്ഞ ആഴ്ച ​ഗുരുവായൂരിൽ എത്തി നേർച്ച നടത്തി. പുലർച്ചെ പടിഞ്ഞാറേ നടയിൽ എത്തിയ ഇവർ തമാശ തോന്നി എടുത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. എല്ലാം ദൈവത്തിന്റെ അനു​ഗ്രഹം എന്ന് കരുതുകയാണ് ഈ കുടുംബം.