ഭർത്താവിനൊപ്പം കഴിയണമെന്നുള്ള കുടുംബ കോടതിയുടെ നിർദേശം ആദ്യ ഭാര്യക്ക് നിരസിക്കാമെന്ന് ഗുജറാത്ത് ഹൈക്കോടതി. കുടുംബ കോടതി വിധി റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങണമെന്നും ദാമ്പത്യ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നുമുള്ള കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ത്രീ സമർപ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. 2021 ജൂലൈയിലായിരുന്നു ഗുജറാത്തിലെ ബനസ്‌കന്ത കുടുംബ കോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്
ഒരു കോടതി വിധിയിലൂടെ പോലും ഭർത്താവുമായി സഹവസിക്കാനും അവനുമായി ദാമ്പത്യ ബന്ധം നിലനിർത്താനും ഒരു സ്ത്രീയേയും നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, നിരാൽ മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.