അമ്മ ഇന്നലെമുതൽ അടുക്കളയിലാണ് : മകന്റെ പ്രതികരണം

0
122

അടുക്കള എന്നും സ്ത്രീയുടെ കുത്തകയാണ്. അതിന്റെ അധികാര പരിധിയിൽ മറ്റാരും കെെകടത്താൻ എത്തില്ല. അതിന് കാരണം കഷ്ടപടാണ് എന്നുള്ളത് തന്നെയാണ്. പലപ്പോഴും സ്ത്രീകളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ധാരാളം പ്രഭാഷണം നടക്കുമെങ്കിലും ഇതിന്റെ പേരിൽ യാതൊരു പരി​ഗണയും സ്ത്രീകൾക്ക് കിട്ടുന്നില്ല. പഴി കേൾക്കുന്നത് സ്ത്രീകളാണ് താനും . ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ദൃശ്യം ഉണ്ട്. വീട്ടിൽ അതിഥികൾ എത്തിയതുകൊണ്ട് അമ്മയ്ക്ക് അടുക്കളയിൽ നിന്ന് ഇറങ്ങാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ട മകൻ അതിഥികളോട് ദേഷ്യപ്പെടുന്നതാണ് വീഡിയോ. ഈ കുരുന്നിന് പ്രശംസയായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.