ബൈജൂസ് ആപ്പ് ആപ്പിലാകുമോ?

0
93

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ ലോൺ വിൽപന നടത്തുന്നു എന്ന ആരോപണത്തിനിടെ ബൈജൂസ് ആപ്പിന്റെ പേരെടുത്ത് പറയാതെ കേന്ദ്ര വിദ്യാഭാസ വകുപ്പിന്റെ മുന്നറിയിപ്പ്.

വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ ടെക് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന സൗജന്യ സേവനങ്ങളുടെ ഓഫർ ശ്രദ്ധാപൂർവം വിലയിരുത്തണം. ചില എഡ്യുടെക് കമ്പനികൾ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ മാൻഡേറ്റ് ഒപ്പിടുന്നതിനും ഓട്ടോ-ഡെബിറ്റ് ഫീച്ചർ നൽകുന്നതിനും രക്ഷിതാക്കളെ വശീകരിക്കുന്നതായി സാക്ഷരതാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു.

‘വിദ്യാഭ്യാസത്തിൽ സാങ്കേതികവിദ്യയുടെ വ്യാപകമായ സ്വാധീനം കണക്കിലെടുത്ത്, എഡ്യുടെക് കമ്പനികളും കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, മത്സര പരീക്ഷകൾക്കുള്ള കോച്ചിംഗ് എന്നിവ ഓൺലൈൻ മോഡിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ ടെക് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ഉള്ളടക്കവും കോച്ചിംഗും തെരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും ജാഗ്രത പുലർത്തേണ്ടതുണ്ട്,’ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.