ദൈവത്തിന്റെ സ്വന്തം നായാടായ കേരളം ഇപ്പോൾ ഗുണ്ടകളുടെയും അക്രമികളുടെയും നാടായി മാറിയിരിക്കുകയാണ് .അതിന് ഒത്താശചെയ്തുകൊടുക്കുന്ന ഒരു പോലീസ് സംവിധാനമാണ് ഇപ്പോൾ കേരളത്തിലുള്ളതും .കഴിഞ്ഞ കുറച്ചുനാളുകളായി നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത് അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ് .ഇതിനെതിരെ ശക്തം,ആയ നിലപാടുകൾ സ്വീകരിക്കും സ്വീകരിക്കും എന്ന് നമ്മളുടെ മന്ത്രിമാരും പൊലീസിലെ ഉന്നതരും പറയുന്നുണ്ടെങ്കിലും ഒന്നുംതന്നെ നടക്കുന്നില്ല .
കഴിഞ്ഞ ദിവസം പോത്തൻകോട് ഒരു സംഭവം നടന്നിരുന്നു . അച്ഛനേയും മകളേയും നടുറോഡിലിട്ട് ഗുണ്ടാ സംഘങ്ങൾ ആക്രമിക്കുക ആയിരുന്നു .ഇപ്പോൾ ഇതാ ഗുണ്ടാസംഘം അതേദിവസം മറ്റൊരു യുവാവിനേയും കൂട്ടുകാരേയും മര്‍ദിചിരുന്നതായും ഉള്ള വിവരങ്ങളാണ് പുറത്ത് വരുന്നത് . ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ ചികിത്സയിലാണ്. മര്‍ദിച്ചത് പെൺകുട്ടിയെയും പിതാവിനെയും മർദിച്ച ഫൈസലും സംഘവുമാണെന്ന് മര്‍ദനമേറ്റ യുവാവും കൂട്ടുകാരും മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിട്ടുണ്ട് .
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് പോത്തന്‍കോട് ജംഗ്ഷനില്‍ അച്ഛനും മകളും ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. ഇതിന് തൊട്ടുപിന്നാലെയാണ് ഗുണ്ടകള്‍ പോത്തന്‍കോടുള്ള ബാറിന് മുന്നിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയതും യുവാവിനെ ആക്രമിച്ചതും. രാത്രി പത്ത് മണിയോടെയാണ് ഈ സംഭവം നടന്നത് . നാല് ബിയര്‍ കുപ്പി തലയില്‍ അടിച്ചുപൊട്ടിച്ച് അതിക്രൂരമായാണ് ഗുണ്ടാ സംഘം യുവാവിനെ ആക്രമിച്ചത്. ഇതിനുശേഷം നെഞ്ചിന് താഴെ കുപ്പി കുത്തിയിറക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവം പുറത്തുപറയാന്‍ ഭയമായതിനാല്‍ ബൈക്ക് അപകടത്തില്‍ മുറിവ് പറ്റിയതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് പോത്തന്‍കോട് ജംഗ്ഷനില്‍ അച്ഛനേയും മകളേയും ആക്രമിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേ സംഘമാണ് തങ്ങളെയും മര്‍ദിച്ചതെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. അതേസമയം യുവാവ് പോലീസില്‍ ഇതുസംബന്ധിച്ച പരാതി ഇതുവരെ നല്‍കിയിട്ടില്ല. ഉടന്‍തന്നെ പരാതി നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്.
പോത്തന്‍കോട് സംഭവത്തില്‍ പ്രതികളായ ഫൈസലിനേയും സംഘത്തേയും കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് അതേദിവസം തന്നെ മറ്റൊരു അക്രമണവും ഇതേ ഗുണ്ടാസംഘം തന്നെ നടത്തിയതായുള്ള വിവരങ്ങളും പുറത്തുവന്നത്. നോക്കണം ഒരേ സംഘങ്ങൾ തന്നെ രണ്ടിടത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ആക്രമണം നടത്തുന്നു .എന്നിട്ട് പോലും നമ്മളുടെ കേരളം പൊലീസിന് ഇവരെ പിടികൂടാൻ സാധിക്കുന്നില്ല എന്നത് എത്രമാത്രം ദയനീയമാണ് .വീണ്ടും വീണ്ടും പരാചിതരായി മാറുകയാണ് നമ്മളുടെ പോലീസും ആഭ്യന്തരവും . കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം.