ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ചു : ഒടുവിൽ പണി കിട്ടി

0
52

ഗൂഗിള്‍ മാപ്പ് നോക്കി പണി കിട്ടിയ വരുടെ കഥ നിരവധി ഉണ്ട്. അതു പോലൊരു കഥ യാണ് ഇത് . അപകടം ഒഴിവായത് തലനാഴിഴയ്ക്കാണ്. കർണ്ണാടകയിലുള്ള ഒരു ടൂറിസ്റ്റ് സംഘത്തിനാണ് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത്. ​ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര തുടർന്നതാണ് ഇ സംഘം ചെന്നെത്തിയത് ഒരു കടവിൽ. കടുത്തുരിത്തിയാണ് സംഭവം. മൂന്നാറില്‍നിന്നു ആലപ്പുഴയിലേക്ക് പോകുംവഴിയാണ് അപകടം.

കൊടുംവളവ് നോക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് ഓടിക്കുകയായിരുന്നു. നോക്കി നില്‍ക്കുകയായിരുന്ന നാട്ടുകാര്‍ വിളിച്ചുകൂവിയപ്പോഴേക്കും കാര്‍ സമീപത്തെ തോട്ടിലോക്ക് മറിഞ്ഞു. മഴ ഉള്ളതു കൊണ്ട് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. എന്നാൽ കുടുംബാം​ഗങ്ങളെ രക്ഷപെടുത്താൻ നാട്ടുകാർക്ക് കഴിഞ്ഞു. പിന്നീട് ലോറി എത്തി കാറ്‍ കെട്ടിവലിച്ചാണ് റോഡിലെത്തിച്ചത്. പിന്നീട്ഈ കാറിൽ തന്നെയാണ് കുടുംബം യാത്ര തുടർന്നത്.