ദൽഹി കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിക്ക് നടുറോഡിൽ ആക്രമണം

0
147

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഒരു പെൺകുട്ടിയെ കൂട്ട മാനഭംഗം ചെയ്യുക .പിന്നീട് ആ നാട്ടിലെ സ്ത്രീകളും പുരുഷന്മാരും  ചേർന്ന് പെൺകുട്ടിയെ  പരസ്യമായി ആക്രമിക്കുക .കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ .എന്നാൽ ഇത്തരം ഒരു ആക്രമണത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് നമ്മളുടെ തലസ്ഥാനമായ ദൽഹി . കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദറയിലാണ് ബലാത്സംഗത്തിനിരയായ 20 വയസ്സുകാരി സ്ത്രീകളുടെയും മറ്റും  ആക്രമണത്തിനിരയായത്.

ബലാത്സംഗത്തിനിരയായ യുവതിയെ മുടി മുറിച്ചും കാരിയോയിൽ ഒഴിച്ചും ആക്രമിക്കുകയായിരുന്നു നാട്ടുകാരായ സ്ത്രീകൾ .തുടര്‍ന്ന് ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് .ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.ഇതോടൊപ്പം തന്നെ  സംഭവത്തില്‍ പ്രതികളായ സ്ത്രീകളെയും പുരുഷന്മാരെയും അറസ്റ്റ് ചെയ്യണമെന്നും യുവതിയ്ക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

അതേസമയം, ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിഎത്തും സ്ത്രീകൾ മര്ദിച്ചതും എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .എന്തായലും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും .പെൺകുട്ടിക്ക് കൗൺസിലിംഗ് അടക്കമുള്ള കാര്യങ്ങൾ നൽകുമെന്നും ഡൽഹി പോലീസ് അറിയിച്ചട്ടുണ്ട് .