സ്ത്രീകളെ ഉപയോഗിച്ച് വിവാഹത്തട്ടിപ്പ്;അഞ്ചം​ഗ സംഘം പിടിയിൽ

0
90

വരനായോ വധുവായൊ വേഷം കെട്ടിക്കുക. വിവാഹം കഴിഞ്ഞതിന് ശേഷം പണം തട്ടി കൈയ്യൊഴിയുക. അത്തരത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ കേട്ടിട്ടുള്ള തട്ടിപ്പ് കേരള തമിഴ്നാട് അതിര്‍ത്തിയിലും നടർന്നിരിക്കുകയാണ്.ഇത്തരത്തിൽ  സ്ത്രീ​ക​ളെ കാ​ണി​ച്ച് വി​വാ​ഹ​ത​ട്ടി​പ്പ് ന​ട​ത്തി​യ അഞ്ചം​ഗ സംഘം പിടിയിൽ ആയിരിക്കുകയാണ് .

തൃ​ശൂ​ർ വാ​ണി​യ​മ്പാ​റ പൊ​ട്ടി​മ​ട പു​ല്ലം​പാ​ടം വീ​ട്ടി​ൽ എ​ൻ. സു​നി​ൽ (40), കേ​ര​ള​ശ്ശേ​രി മ​ണ്ണാ​ൻ പ​റ​മ്പ് അ​മ്മി​ണി​പൂ​ക്കാ​ട് വീ​ട്ടി​ൽ വി. ​കാ​ർ​ത്തി​കേ​യ​ൻ (40), വ​ട​ക്ക​ഞ്ചേ​രി കു​ന്നം​ക്കാ​ട് കാ​ര​ക്ക​ൽ വീ​ട്ടി​ൽ സ​ജി​ത (32), കാ​വി​ൽ​പ്പാ​ട് ദേ​വീ നി​വാ​സി​ൽ ദേ​വി (60), കാ​വ​ശേ​രി ചു​ണ്ട​ക്കാ​ട് സ​ഹീ​ദ (36) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് ആണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.തമിഴ്നാട്ടില്‍ വിവാഹപ്പരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്.

2021 ഡിസംബര്‍ 12നായിരുന്നു  കേസിനാസ്പദമായ സംഭവം നടന്നത് . തമിഴ്‌നാട്ടിലെ മാര്യേജ് ബ്യൂറോയിലൂടെ വിവാഹത്തിനായി ആലോചനക്ഷണിച്ച തമിഴ്നാട് സേലം പോത്തനായകം പാളയത്തുള്ള മണികണ്ഠനെ (38) സംഘം ഗോപാലപുരം അതിര്‍ത്തിയിലെ അമ്പലത്തിലേക്ക് വിളിച്ചുവരുത്തി. സജിതയെ കാണിച്ച് പെണ്ണിന്റെ അമ്മയ്ക്ക് അസുഖമായതിനാല്‍ ഇന്നുതന്നെ വിവാഹം നടത്താമെന്ന് അറിയിച്ചു.വേഗം തന്നെ  ഗോപാലപുരത്തെ ആളൊഴിഞ്ഞ അമ്പലത്തില്‍ വിവാഹം നടത്തുകയും ചെയ്തു. ആദ്യവിവാഹബന്ധം വേര്‍പെട്ട് രണ്ടാംവിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മണികണ്ഠന്‍. വിവാഹച്ചെലവ്, ബ്രോക്കര്‍ കമ്മിഷന്‍ എന്നിവയിനത്തില്‍ ഒന്നരലക്ഷംരൂപ സംഘം കൈപ്പറ്റുകയും ചെയ്തു.

വിവാഹംകഴിഞ്ഞ അന്നുതന്നെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന സുനിലും പോയി. അടുത്തദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്നുപറഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു .പിന്നീട് ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെവന്നതോടെ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്തെത്തി നടത്തിയ അന്വേഷണത്തില്‍ അത്തരത്തില്‍ ആരുംതന്നെ ഈ പ്രദേശത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.

പന്തികേടുതോന്നി ഡിസംബര്‍ 21-ന് കൊഴിഞ്ഞാമ്പാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, കൊഴിഞ്ഞാമ്പാറ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാവുന്നത്. സമാന രീതിയില്‍ അമ്പതോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.