കവലയിലെ എല്ലാ സ്വീകരണ യോഗങ്ങലിലും പങ്കെടുത്ത് പൂർവ്വാധികം സന്തോഷത്തോടെ ജനമധ്യത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് വിശുദ്ധനായി കഴിഞ്ഞ ദിവസം വാഴ്ത്തപ്പെട്ട ഫ്രാങ്കോ മുളയ്ക്കൽ തന്നെ പിന്തുണച്ചവർക്കുള്ള നന്ദിയാണ് ആദ്യം ബിഷപ്പ് നേരിൽ കണ്ട് അറിയിക്കുന്നത്.
അതിൽ ആദ്യത്തേത് മുൻ പൂഞ്ഞാർ എംഎൽ എ പിസിജോർജ്ജിനുള്ളതാണ്. ബിഷപ്പ് കുറ്റാരോപിതനായ കേസ് ഹെെപ്പിൽ നിൽക്കുമ്പോഴും അദ്ദേഹത്തെ പിന്തുണച്ചതിൽ അപൂർവ്വമായ ഒരാൾ പിസി ജോർജ്ജ് ആയിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ബീഷപ്പിന്റെ കെെമുത്തിയാണ് പിസിജോർജ്ജ് സ്വീകരിച്ചത്. എന്തായാലും തനിക്ക് ഒപ്പം നിന്ന ഇടയോനോട് വളരെ സ്നേഹത്തോടെ ഇടപെടുന്നകാഴ്ചയാണ് ഈ ദൃശ്യങ്ങളിൽ കാണുന്നത്.