:ഒറ്റമൂലി രഹസ്യം വെളിപ്പെടുത്തിയില്ല; വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു !

0
133

മലപ്പുറത്ത് വൈദ്യനെ തട്ടികൊണ്ട് വന്ന് കൊലപ്പെടുത്തി പുഴയിലെറിഞ്ഞ കേസിൽ നാലം​ഗ സംഘം പിടിയിൽ. മൂലക്കുരു ചികിത്സയ്ക്കുളള ഒറ്റമൂലിയുടെ രഹസ്യമറിയുന്നതിന് വേണ്ടിയായിരുന്നു വൈദ്യനെ പ്രതികൾ തട്ടികൊണ്ട് വന്ന കൊലപ്പെടുത്തിയത് .മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫും കൂട്ടാളികളുമാണ്  മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയിരിക്കുന്നത് .

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത് . ലോഡ്ജിലുള്ള രോഗിക്ക് ചികിത്സ നൽകണമെന്ന പേരിൽ ഷാബാ ശരീഫിനെ നിലമ്പൂരിലേക്ക് 2019 ഓഗസ്റ്റില്‍ തട്ടികൊണ്ടുവരികയായിരുന്നു ഇവർ .തുടർന്ന് ഷൈബിന്റ വീടിന്റെ ഒന്നാം നിലയിൽ പ്രത്യേക മുറിയിൽ ചങ്ങലയിൽ ബന്ധിച്ച് മർദിച്ചു.ഒറ്റമൂലി മനസ്സിലാക്കി കച്ചവടം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതി. എന്നാൽ മരുന്ന് പറഞ്ഞുകൊടുക്കാന്‍ വൈദ്യന്‍ തയ്യാറായിരുന്നില്ല.പിന്നീട് ഇയാളെ ഷൈബിൻ അഷ്‌റഫ് കൊലപ്പെടുത്തുകയായിരുന്നു. കഷ്ണങ്ങളാക്കിയ മൃതദേഹം ചാലിയാർ പുഴയിൽ തളളിയെന്നാണ് പൊലീസ് പറയുന്നത്.

ഷൈബിൻ പരാതിക്കാരനായ ഒരു കവർച്ച കേസിന്റെ അന്വേഷണത്തിലാണ് ശബ ഷെരീഫിന്റെ  കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കവർച്ച കേസിലെ പ്രതികളായ നാലു പേരെ പിടികൂടിയപ്പോഴാണ് ഷൈബിൻ കൊലപാതകം ചെയ്തിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതും കൊലപാതകം പുറം ലോകം അറിഞ്ഞതും .