കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴയാണ് ബ്രസീലിൽ അനുഭവപ്പെടുന്നത് .എന്നാൽ ഇപ്പോൾ ഇതാ പേമാരിക്കു പിന്നാലെ ബ്രസീലിലെ വടക്കു കിഴക്കൻ സംസ്ഥാനമായ ബഹിയയിൽ 2 അണക്കെട്ടുകൾ തകർന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത് .അണക്കെട്ടുകൾ തകർന്നത് ബ്രേസിയലിനെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ് ഇപ്പോപ്പോൾ .തെക്കൻ ബഹിയയിൽ സ്ഥിതി ചെയ്യുന്ന വിറ്റോറിയ ഡ കോൺക്വിസ്റ്റ പട്ടണത്തിനു സമീപത്തു കൂടി ഒഴുകുന്ന വെറൂഗ നദിപാതയിൽ സ്ഥിതി ചെയ്യുന്ന ഇഗ്വ അണക്കെട്ടാണു പൊട്ടിയ ഡാമുകളിൽ ഒന്ന്. ഇതു പൊളിഞ്ഞതോടെ സമീപത്തുള്ള ഇറ്റാംപേ നഗരത്തിൽ നിന്നു വൻതോതിൽ ആളുകളെ ഒഴിപ്പിച്ചു.
ഇവിടെ നിന്നു 100 കിലോമീറ്റർ വടക്കുള്ള ജുസ്യാപേ എന്ന നഗരതത്തിലാണു രണ്ടാമത്തെ ഡാം പൊട്ടിയത്. ഇതിനിടെ ഇറ്റാബുന എന്ന നഗരത്തിൽ ഒട്ടേറെ ആളുകൾ വീടുകൾക്കടിയിൽ കുടുങ്ങി. രണ്ടുലക്ഷത്തിലധികം പേർ താമസിക്കുന്ന നഗരമാണ് ഇത്. ഇവരിൽ ഒട്ടേറെ പേരെ രക്ഷിച്ചു ആരും മരിച്ചതായി റിപ്പോർട്ടുകളില്ല.മഴയുടെ അളവ് കൂടിയതു കാരണം നദികളിൽ പരിധിയിൽ കൂടുതൽ ജലം നിറഞ്ഞതാണു ഡാമുകളുടെ തകർച്ചയ്ക്കു വഴിവച്ചത്.
മേഖലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.ആഴ്ചകളായി തുടരുന്ന പേമാരിയിൽ പ്രദേശത്തെ നദികളെല്ലാം കരകവിഞ്ഞൊഴുകുമ്പോഴാണ് അണക്കെട്ടു തകരുന്നത്. സുരക്ഷിതമായ ഇടങ്ങളിലേക്കു മാറാൻ സമീപവാസികൾക്കു മുന്നറിയിപ്പു നൽകി. വിറ്റോറിയ ഡ കോൺക്വിസ്റ്റയിൽനിന്നു ബ്രസീലിന്റെ തെക്കൻ പ്രദേശങ്ങളിലേക്കുള്ള പ്രധാന ഹൈവേ പ്രളയഭീഷണിയിലാണ്.സംസ്ഥാനത്തെ പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ് . ഇതോടെ പ്രതിസന്ധിയിലായ ജനങ്ങൾ വൻതോതിൽ അഭയം തേടി ദുരിതാശ്വാസ കാമ്പിലേക്ക് തിരിച്ചട്ടുണ്ട് .