ലെസ്ബിയൻ പ്രണയവുമായി‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 മുതൽ  ഓ ടി ടി യിലൂടെ..

0
86

ലെസ്ബിയൻ പ്രണയം പ്രമേയമാക്കി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12 മുതൽ  ഓ ടി ടി യിലൂടെ ചിത്രം പ്രദർശനത്തിനെത്തും. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ. നിർമിക്കുന്ന ചിത്രം അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന.എന്നാൽ  ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ഹോളി വൂണ്ട്, ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയെ സംബന്ധിച്ച് ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ വളരെ നിശബ്ദമായി ആയിട്ടാണ് പറഞ്ഞിരുന്നത്.

എന്നാൽ മലയാള സിനിമ ചരിത്രത്തിൽ ഇന്നേവരെ ചിത്രീകരിക്കാത്ത രീതിയിലാണ് ഈ സിനിമയിൽ സംവിധയകാൻ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്ററും ആദ്യ ലെസ്ബിയൻ സിനിമ എന്നതും ഒകെ മറ്റ് ഭാഷകളിലും ചർച്ച ആകുന്നു.ജാനകി സുധീർ, അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം ഉണ്ണി മടവൂർ, എഡിറ്റിങ് വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ.ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ജിനി സുധാകരൻ, കല അഭിലാഷ് നെടുങ്കണ്ടം, ചമയം ലാൽ കരമന, കോസ്റ്റ്യൂംസ് അബ്ദുൽ വാഹിദ്.