നൂറു രൂപ ഇല്ലാത്തതിന്റെ പേരിൽ കുഞ്ഞിനെ പരിശോധിച്ചില്ല : ഹോസ്പിറ്റലിനെതിരെ ഫിറോസും സജ്നയും

0
224

നൂറു രൂപ ഇല്ലാത്തതിന്റെ പേരിൽ പിഞ്ച് കുഞ്ഞിന് ചികിത്സ നിഷേധിച്ച് കൊല്ലം എൻഎസ് ഹോസ്പിറ്റൽ . ടെലിവിഷൻ താര ദമ്പതികളായ ഫിറോസ് സജ്ന എന്നിവരുടെ സഹോദരന്റെ കുഞ്ഞിനാണ് ഈ ദുരനുഭവം. തിങ്കളാഴ്ച പുലർച്ചെ ശ്വാസം തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ഇരുവരും ഒപ്പം കുഞ്ഞിന്റെ മതാപിതാക്കളും ചേർന്ന് എൻഎസ് ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് രജിസ്ട്രേഷൻ ഫീസായി നൂറ് രൂപ അടയ്ക്കണെമെന്ന് ഹോസ്പിറ്റൽ അധികൃതർ ആവശ്യപ്പെട്ടു. കയ്യിൽപ്പണമില്ലെന്നും ​ഗൂ​ഗിൾപേ വഴി നൽകാമെന്നും ഫിറോസ് സമ്മതിച്ചു. എന്നാൽ നെറ്റ് ബാങ്കിം​ഗ് സംവിധാനം പ്രവർത്തന രഹിതമായതുകൊണ്ട് ഇരുവർക്കും പണം അടയ്ക്കാൻ സാധിച്ചില്ല.

എടിഎമ്മിലൂടെ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ഇതിനും കഴിഞ്ഞില്ല. തുടർന്ന് കുഞ്ഞിന്റെ നില വഷളായതോടെ ഫിറോസ് പ്രതികരിക്കുകയും നിർബന്ധപൂർവ്വം കുഞ്ഞിനെ ഡോക്ടറുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ പരിശോധിക്കുകപോലും ചെയ്യാതെ ബില്ലടച്ച് വരാനാണ് ഡോക്ടർ ഇവരോട് പറ‍ഞ്ഞത്. തുടർന്ന് പുറത്തിറങ്ങിയ ഇവർ ഫേസ്ബുക്ക് ലെെവിലൂടെ തഹ്ങൾ നേരിട്ട ബുദ്ധിമുട്ടിനെ പ്പറ്റി പുറംലോകത്തെ അറിയിക്കുകയായിരുന്നു