തേഞ്ഞൊട്ടി സംഘപരിവാർ !! ഇത്രയും ചതി വേണമായിരുന്നോ ഫിറോസേ?

0
150

മയിലിനെ കറിവെക്കുന്നതിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ പുതിയ വീഡിയോയുമായി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. ‘മയിലിനെ വറുത്തരച്ച കറി’ എന്ന തലക്കെട്ടോടെയാണ് ഫിറോസ് തന്റെ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

എന്നാല്‍ വീഡിയോയില്‍ മയിലിനെ കറിവെക്കുന്നില്ല. മയിലിനെ കറിവെക്കാനല്ല താന്‍ വാങ്ങിയതെന്നും മറ്റൊരാള്‍ക്ക് വളര്‍ത്തുന്നതിനായി കൈമാറുകയാണെന്നും ഫിറോസ് പറയുന്നു.

ഏത് രാജ്യത്ത് പോയാലും ദേശീയ പക്ഷിയായ മയിലിനെ താന്‍ ഉപദ്രവിക്കുകയോ ഭക്ഷണത്തിനായി ഉപയോഗിക്കുകയോ ചെയ്യില്ലെന്നും ഫിറോസ് പറയുന്നു. മയിലിനെ കറിവെക്കാന്‍ പോകുന്നുവെന്ന് തമാശയ്ക്ക് പറഞ്ഞതാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

 

മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന ക്യാപ്ഷനില്‍ പുറത്തുവിട്ട തന്റെ പുതിയ വീഡിയോക്ക് താഴെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ അക്രമവുമായി രംഗത്തെത്തിയത്. നാട്ടില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയുടെ വിവരണമാണ് വീഡിയോയുടെ ഇതിവൃത്തം.

ഇതിന് താഴെയാണ് ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്ന് പറഞ്ഞ് സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയത്.

പാലക്കാട് എലപ്പുള്ളിക്കടുത്ത ചുട്ടിപ്പാറ സ്വദേശിയാണ് യൂട്യൂബറായ ഫിറോസ്. ഗ്രാമീണ തനിമയില്‍ പാചകകൂട്ടൊരുക്കി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിളമ്പുന്ന വീഡിയോകളുമായാണ് അദ്ദേഹം എത്താറ്. പാചകത്തിന്റെ ബാലപാഠങ്ങള്‍ അറിയാതെ പാചകക്കാരനായ വ്യക്തിയാണ് ഫിറോസ്. ഗള്‍ഫിലെ വെല്‍ഡര്‍ ജോലി ഉപേക്ഷിച്ച ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് മലയാളികളുടെ ഇഷ്ടപ്പെട്ട യൂട്യൂബറായി മാറിയത്.