ബീഹാറിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിന് തീപിടിച്ചു. മധുബനി റെയിൽവേ സ്റ്റേഷനിലാണ് അപകടം.ജയ്‌നഗറിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകുന്ന സ്വതന്ത്ര് സേനാ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിലെ ആളൊഴിഞ്ഞ ബോഗികളിലാണ് തീപിടിത്തമുണ്ടായത്ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. യാത്ര അവസാനിപ്പിച്ച ശേഷം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം നടന്നത് . അതിനാല്‍ തന്നെ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഫയർ ഫോഴ്‌സും റെയിൽവേ ജീവനക്കാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കാനായെന്നാണ് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഏകദേശം പത്ത് മണിയോടെ തന്നെ തീയണയ്ക്കാനായെന്നും യാത്രക്കാര്‍ക്ക് യാതൊരുവിധ അത്യാഹിതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇതില്‍ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.എന്തായാലും സംഭവത്തിൽ അന്വേഷണത്തിന് പ്രഖ്യാപിച്ചട്ടുണ്ട് .