കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടീക്കില്‍ തീപിടിത്തം. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമുണ്ടായത്. തുണികളും തയ്യല്‍ മെഷീനുകളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ റൗണ്ട്‌സിന് പോയ സമയത്താണ് കടയില്‍ നിന്ന് പുകയുയരുന്നത് കണ്ടത്.തീപിടിത്തതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കടയിലേക്ക് കടത്തിവിടുന്നില്ല.ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഇടപ്പള്ളി ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. കടയിലുണ്ടായിരുന്ന തയ്യീൽ മെഷീനുകളും തുണികളും കത്തി നശിച്ചു. പുറത്തേക്ക് തീ വമിച്ചതോടെ സെക്യുരിറ്റി ജീവനക്കാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. മാളിന് അകത്തായിരുന്നതിനാൽ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാൻ ഉദ്യോഗസ്ഥർ മുൻ കരുതലെടുത്തു.
അഞ്ചരയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. സ്ഥാപനം പൂർണ്ണമായും കത്തി നിശിച്ച നിലയിലാണ്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം,. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഒളിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞ സ്താപനമാണ് ലക്ഷ്യ. കേസിലെ പ്രധാന പ്രതിയായ പൾസർ സുനി ലക്ഷ്യയിൽ എത്തിയെന്നായിരുന്നു വിവരം . ഇതനുസരിച്ച് സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടത്തിയരുന്നു.