കാട്ടിലെ രാജാവാണ് സിംഹം ആസിഹം നാട്ടിൽ ഇറങ്ങിയാൽ രാജാവാകുമോ ഈ ചോഡ്യം ഇടയ്ക്ക് ഒക്കെ നമ്മുടെ മനസ്സിൽ വന്ന് പോകുന്നുണ്ടോ എന്നാൽ അതിനുള്ള ഉത്തരം കിട്ടും ഈ വീഡിയോ കണ്ടാൽ . ഗുജറാത്തിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇത്. സമൂഹ മാധ്യങ്ങളിൽ വൈറലാണ് ഇത്. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം നടന്നത്.
മോട്ടാ ഹഡ്മതിയാ ഗ്രാമത്തിൽ ഇരുട്ടിന്റെ മറവിൽ ഇരതേടിയിറങ്ങിയ രണ്ട് സിംഹങ്ങളാണ് കാളയെ വേട്ടയാടാനെത്തിയത്. കൊമ്പ് കുലുക്കിയും സമീപത്തേക്കകെത്തിയ സിംഹത്തെ കുത്താനാഞ്ഞുമൊക്കെ കാള ചെറുത്തു നിന്നു. പല തവണ സിംഹങ്ങൾ കാളയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴും കാള സധൈര്യം അവയെ നേരിടുകയായിരുന്നു. ഒടുവിൽ കാള അവവിടെനിന്നും മമറ്റൊരു സ്ഥലത്തേക്ക് നടന്നകന്നു.
സിംഹങ്ങൾ കാളയെ പിന്തുടർന്നെങ്കിലും ഒടുവിൽ രക്ഷയില്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്. കാളയുടെ ധൈര്യത്തെ അഭിനന്ദിച്ച് വിഡിയോയിക്ക് താഴെ നിരവധി ആളുകൾ അഭിപ്രായം പങ്കുവയ്ക്കുന്നുണണ്ട്. സിംഹങ്ങൾ ചെറുതായതിനാലാവാം കാള രക്ഷപ്പെട്ടതെന്നാണ് ഒരു വിഭാഗത്തതിന്റെ നിഗമനം