കാളകള്‍ വിരണ്ടോടി; അമ്പതോളം പേര്‍ക്ക് പരിക്ക്.

0
164

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകള്‍ വിരണ്ടോടി അമ്പതോളം പേര്‍ക്ക് പരിക്ക്. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവമുണ്ടായത്. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതര പരിക്കു പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള കുറുകെ വന്ന ബെക്കിലിടിച്ച് ബെക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.

തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപ്പേട്ട്, കൃഷ്ണഗിരി ജില്ലകളില്‍ നിന്നായി 500 ലേറെ കാളകളെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ട് വന്നിരുന്നു. 1000 ലേറെ പേര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു.ഇത്തരത്തിൽ കാണാനായി എത്തിയവർക്കാണ് കൂടുതലും അപകടം സംഭവിച്ചിരിക്കുന്നത് .പരിക്കേറ്റവരുടെ നില അതീവ ഗുരുതരമല്ല .

മാര്‍ഗഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ട്ടാണ് ഈ ചടങ്ങ് നടക്കുന്നത് .എന്നാൽ ഇപ്പോൾ  ചടങ്ങ് പൊലീസിടപെട്ട് നിര്‍ത്തിവെപ്പിച്ചു. സംഭവത്തില്‍ 5 സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.കൂടാതെ കൊറോണ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.