സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ധിച്ചു ;ദൃശ്യങ്ങൾ പുറത്ത്

0
120

തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിക്ക് മർദ്ദനം . സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവാണ് യുവതിയെ ക്രൂരമായി മർദിച്ചത് .സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് .സംഭവത്തിൽ  പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹില്‍പാലസ് പോലീസ് സ്‌റ്റേഷന് വനിതാ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും  തൃപ്പുണിത്തുറ സി ഐ പറഞ്ഞു .

തലയിലും കൈയിലും ഹെല്‍മറ്റ് കൊണ്ടായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് പരാതി.സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി മർദനമേറ്റ ഷിജി രംഗത്തെത്തിയിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പോയ മകനോട് പൊലീസ് മോശമായി പെരുമാറിഎന്നും പരാതിക്കാരി പറഞ്ഞിരുന്നു .തുടർന്നാണ് സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെട്ടത് .

തൃപ്പൂണിത്തറയിലെ പ്രിയം സൂപ്പര്‍ മാര്‍ക്കറ്റിലാണ് അതിക്രമിച്ച് കയറി ജീവനക്കാരിയായ യുവതിയുടെ കൈ അടിച്ചൊടിച്ചത്. ഇന്നലെ വൈകിട്ട് 3 മണിക്കായിരുന്നു സംഭവം. സതീശന്റെ ഭാര്യ ഏകദേശം 2 മാസം മുമ്പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയെ ഫോണ്‍ വിളിച്ചപ്പോള്‍ തിരക്ക് കാരണം അവര്‍ കോള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ലാന്‍ ഫോണിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.എന്നാൽ സ്വന്തം  ആവശ്യങ്ങള്‍ക്കായി സൂപ്പര്‍മാര്‍ക്കറ്റിലെ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഷിജി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.തുടർന്ന് സൂപ്പർ മാർക്കറ്റിലെത്തിയ പ്രതി ജീവനക്കാരിയെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിന്നു.സംഭവത്തില്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശം നല്‍കി.