ഫസൽ വധം ;ആർ എസ് എസിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയ പിണറായി പോലീസ് കുരുങ്ങും

0
143

തലശ്ശേരി ഫസല്‍ വധക്കേസില്‍ സി പി എംനെ സഹായിക്കാൻ ശ്രമിച്ച പോലീസിനെതിരെ സി ബി ഐ .ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും  സി.ബി.ഐ. ആവശ്യപ്പെട്ടു . ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെയാണ് cbi നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സി.ഐ കെ.പി സുരേഷ് ബാബുവിനെതിരെയും നടപടി എടുക്കണമെന്നും നിര്‍ദേശമുണ്ട്.

സി പി എമ്മിന്റെ ഉന്നത നേതാക്കളെ രക്ഷിക്കാനായി ഫസൽ വധം ആർ എസ എസിന്റെ തലയിൽ കെട്ടിവെക്കാനായിരുന്നു ഈ പോലീസുകാർ ശ്രമിച്ചത് .മറ്റൊരു കേസിലെ പ്രതിയായ സുബീഷിന്റെ മൊഴിയിലൂടെയാണ് ഇവർ  സ്ഥാപിക്കാന്‍ ശ്രമിച്ചത്.ഇതേ  തുടര്‍ന്ന് ഹൈക്കോടതി കേസിൽ ഇടപെടുകയും  തുടരന്വേഷണത്തിന്  നിര്‍ദേശിക്കുകയും ചെയ്തു.തുടർന്ന്  തുടരന്വേഷണം നടത്തിയ സി.ബി.ഐ ആര്‍.എസ്.എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന വാദം തള്ളുകയും കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവര്‍ തന്നെയാണ് പ്രതികളെന്ന്  വ്യക്തമാക്കുകയും ചെയ്തു.

 

ഈ റിപ്പോർട്ടിൽ തന്നെ  പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ
സുബീഷിനെ കസ്റ്റഡിയിലെടുത്തതിന് ശേഷം  അന്യായമായി തടങ്കലിൽ വെച്ച്  വ്യാജമൊഴി രേഖപ്പെടുത്തിയെന്നും ആണ്  സിബിഐ കണ്ടെത്തിയത് . കേസിൽ പുതിയ തെളിവുകളില്ലെന്നും നിലവിലെ പ്രതികൾ തന്നെയാണ്  യഥാർത്ഥ പ്രതികളെ ന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറിയതായി സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.