ഗുരുതര പരുക്കുകളുമായി ഫഹദ് ഫാസിൽ

0
134

മലയൻകുഞ് എന്ന ചിത്രം ജൂലൈ 22 നു റിലീസ് ആവുകയാണ്. ചിത്രത്തിന്റെ ട്രെയിലറുകൾ വലിയൊരു പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത് .ട്രൈലറിന്റെ ആദ്യം കുഞിന്റെ കരച്ചിൽ കാരണം അസ്വസ്ഥനാകുന്ന ഭഗത്തിനെയും പിന്നീട്‌ അതിൽ നിന്ന് വ്യത്യസ്തനായ ഒരു ഭഗത്തിനെയും കാണിക്കുന്നുണ്ട് .അതായത് ഒരു സർവൈവറിന്റെ കഥ.40 അടി താഴ്ചയിൽ ചിത്രീകരിച്ചരിക്കുന്ന ചിത്രത്തിലെ ഭാഗങ്ങൾ ക്ളോസ്ട്രോഫോബിയ ഉള്ളവർ കാണരുതെന്ന് മുന്നറിയിപ്പും സിനിമയുടെ പ്രവർത്തകർ നൽകുന്നുണ്ട് . ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയമാണ് ക്ളോസ്ട്രോഫോബിയ നായകൻ കടന്ന് പോകുന്ന വഴികൾ പ്രേക്ഷകർക്ക് തങ്ങളും കൂടെ ഉണ്ടെന്നൊരു ഫീൽ തരും എന്നുള്ളതിനാലാണ് ഇങ്ങയൊരു മുന്നറിയിപ്പ് .

20 വർഷങ്ങൾക്ക് ശേഷം ഫാസിൽ നിർമിക്കുന്ന ചിത്രമാണ് മലയൻകുഞ് ബാക്ക്ഗ്രൗണ്ട് സ്കോറുകൾക്കും ഗാനങ്ങൾക്കും അത്രെയേറെ പ്രാധാന്യമുള്ള ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് സംഗീതത്തിന്റെ തന്നെ ഇതിഹാസമായ എ ആർ റഹ്‌മാൻ ആണ്.സംവിധാനം ഷാജിമോൻ , ഛായാഗ്രഹണം തിരക്കഥ മഹേഷ് നാരായണൻ .രജീഷ വിജയൻ , അർജുൻ അശോകൻ, ജാഫർ ഇടുക്കി ഇന്ദ്രൻസ് എന്നിവരാണ് ബാക്കിയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.